സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊന്നകേസില്‍ അയല്‍ക്കാരന്‍ പിടിയില്‍. 19കാരനായ ഡാനിയല്‍ സ്റ്റാനി-റെജിനാള്‍ഡാണ് അറസ്റ്റിലായത്.

ഈ മാസം 11നാണ് ഇന്ത്യന്‍ വിദ്യാര്‍ഥിനിയായ ടോഷ താക്കറു(24)ടെ മൃതദേഹം സിഡ്‌നിയിലെ മൊഡൗബാങ്ക് പാര്‍ക്കിന് സമീപമുള്ള ഒരു കനാലിന് സമിപത്തുനിന്ന് കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കൊന്നശേഷം സ്യൂട്ട്‌കേസിലാക്കി കനാലിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു.

സിഡ്‌നി കോളജ് ഓഫ് ബിസിനസ് ആന്‍ഡ് ഐടിയിലെ വിദ്യാര്‍ഥിനിയായിരുന്ന ടോഷ താക്കര്‍. വംശീയമായ പ്രശ്‌നങ്ങളാണോ കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.