ലണ്ടന്‍: ക്രിസ്തുമസ് ആഘോഷത്തിനിടെ ബ്രിട്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ലങ്കാസ്റ്റര്‍ സര്‍വകലാശാലയിലെ പി.ജി. ഇലക്‌ട്രോണിക്‌സ് ബിരുദ വിദ്യാര്‍ഥിയായ ഇരുപത്തിമൂന്നുകാരനാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയാണു സംഭവം. മരിച്ച യുവാവിന്റെ പേര് പുറത്തുവിട്ടിട്ടില്ല. പ്രകോപനമൊന്നുമില്ലാതെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവാവിന്റെ ഇന്ത്യയിലുള്ള മാതാപിതാക്കളെ വിവരം അറിയിച്ചു. ഇലക്‌ട്രോണിക് പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ഥിയാണ് മരിച്ച യുവാവ്.

സാല്‍ഫോഡിലെ മക്‌ഡൊണാണ്‍ഡ് റസ്റ്ററന്റിനു സമീപമാണ് സംഭവം. ഇന്ത്യക്കാരായ മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം ക്രിസ്മസ് അവധി ആഘോഷിക്കുന്നതിനിടെയായിരുന്നു ആക്രമണം.

Subscribe Us:

ഇവരുടെ സമീപത്തേക്കു വന്ന രണ്ടംഗസംഘത്തില്‍ ഒരാള്‍ ചില കാര്യങ്ങള്‍ ഇവരോട് സംസാരിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. യുവാവിന്റെ തലയ്ക്കു നേരെയാണ് വെടിവച്ചത്.

Malayalam news

Kerala news in English