ലണ്ടന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി അനൂജ് ബിദ്‌വെ വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. അറസ്‌ററുചെയ്ത പ്രതികളുടെ വിവരം പോലീസ് പുറത്തു വിട്ടില്ല.

ലങ്കാസ്റ്റര്‍ സര്‍വകലാശാലയില്‍ ഇലക്‌ട്രോണിക്‌സ് ബിരുദാനന്തരബിരുദവിദ്യാര്‍ഥിയായിരുന്ന അനൂജ് കഴിഞ്ഞ തിങ്കളാഴ്ചയാണ് വെടിയേറ്റുമരിച്ചത്. ക്രിസ്മസ് അവധിക്ക് മാഞ്ചസ്റ്ററിലെ സുഹൃത്തുക്കളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അനുജും കൂട്ടുകാരും.

Subscribe Us:

എന്നാല്‍ പ്രകോപനമില്ലാതെ നടന്ന കൊലപാതകത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അറിയിച്ചിട്ടുണ്ട്.  ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യുണൈറ്റഡ് കിങ്ഡം നടപടിയെടുക്കുമെന്ന് ലേബര്‍പാര്‍ട്ടി എം.പിയും ഹൗസ് ഓഫ് കോമണ്‍സ് ഹോം അഫെയേഴ്‌സ് കമ്മിറ്റി ചെയര്‍മാനുമായ കെയ്ത് വാസ് പറഞ്ഞു.

Malayalam News

Kerala News In English