എഡിറ്റര്‍
എഡിറ്റര്‍
ബ്രിട്ടനില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
എഡിറ്റര്‍
Wednesday 23rd January 2013 8:21am

ബാംഗ്ലൂര്‍: ബ്രിട്ടനില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സൗവിക് പാലിനെ മരിച്ച നിലയില്‍ കണ്ടെത്തി. മാഞ്ചസ്റ്റര്‍ സിറ്റിയിലെ ഒരു കനാലില്‍ നിന്നാണ് സൗവിക്കിന്റെ ജഡം കണ്ടെത്തിയത്.

Ads By Google

19കാരനായ സൗവിക് ബാംഗ്ലൂര്‍ സ്വദേശിയാണ്. ഡിസംബര്‍ 31ന് സുഹൃത്തുക്കള്‍ക്കൊപ്പം പുതുവത്സരം ആഘോഷിക്കാനായി നൈറ്റ് ക്ലബില്‍ പോയ സൗവിക്കിനെ പിന്നീട് കാണാതാവുകയായിരുന്നു.

തുടര്‍ന്ന് പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. സൗവിക്കിനെ കാണാതായ നൈറ്റ് ക്ലബിനടുത്തുള്ള വെസ്റ്റ്ബ്രിഡ്ജ് കനാലില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

സൗവിക്കിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. സൗവിക്ക് ആത്മഹത്യചെയ്യില്ലെന്നും മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹത്തിന്റെ അച്ഛന്‍ പറഞ്ഞു.

സൗവിക്കിന്റെ അച്ഛന്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സൗവിക്കിന്റെ വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും.

Advertisement