ബോംബെ: ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ ഓഹരി വിപണിക്കുണ്ടായ നഷ്ടം 26,00,000 കോടി രൂപ. ഡോളറില്‍ ഇത് 50,000 കോടി വരും.

വിപണിയിലുള്ള മൊത്തം ഓഹരികളുടെ എണ്ണത്തെ അതതിന്റെ വിലകൊണ്ട് ഗുണിച്ചു കിട്ടുന്നതിന്റെ ആകെ തുകയാണ് വിപണിയുടെ മൂല്യമായി കണക്കാക്കുക.

ജനുവരി മൂന്നിന് 20665 ലാണ് സെന്‍സെക്‌സ് ആരംഭിച്ചത്. 16000 ന് താഴെയാണ് ഇപ്പോള്‍ സെന്‍സെക്‌സ് എത്തി നില്‍ക്കുന്നത്. കനത്ത തകര്‍ച്ച വിപണി നേരിട്ടു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ നഷ്ടം ഇനിയും കൂടാനാണ് സാധ്യത. വ്യാവസായിക ഉത്പന്നത്തിലെ കനത്ത ഇടിവിന്റെ ആശങ്കയില്‍ നിക്ഷേപകര്‍ വില്പന സമ്മര്‍ദ്ദത്തിലാണിപ്പോള്‍. രൂപയുടെ റെക്കോര്‍ഡ് മൂല്യ ഇടിവും നിക്ഷേപകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

Malayalam News
Kerala News in English