മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി നേരിയ നഷ്ടത്തോടെയാണ് ഇന്ന് ക്ലോസ് ചെയ്തത്. ബി.എസ്.സി 16.19 പോയിന്റ് കുറഞ്ഞ് 18,512.77ലാണ് ഇന്ന് ക്ലോസ് ചെയ്തത്. എന്‍.എസ്.ഇ/നിഫ്ടി-യും നേരിയ ഇടിവലാണ് ക്ലോസ് ചെയ്തത്. 9.85 ശതമാനം കുറഞ്ഞ് 5,541.25ലാണ് നിഫ്ടി വ്യാപാരമവസാനിപ്പിച്ചത്.

രാവിലെ 18,564.95 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് തുടക്കത്തില്‍ 18,689.37 വരെ മുന്നേറിയിരുന്നു. എന്നാല്‍ ഒരവസരത്തില്‍ 18,429.06 വരെ മാര്‍ക്കറ്റ് താഴ്ന്നിരുന്നു. 5,555.55 പോയന്റില്‍ വ്യാപാരമാരംഭിച്ച നിഫ്റ്റി ഒരവസരത്തില്‍ 5,592.90 വരെ മുന്നേറിയിരുന്നു. എന്നാല്‍ ഒരവസരത്തില്‍ നിഫ്റ്റി 5,514.55 വരെ താഴുകയും ചെയ്തു.

ബാങ്കിങ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍, എണ്ണ, വാതകം, എ.ടി കമ്പനികള്‍ എന്നിവയുടെയെല്ലാം ഓഹരികള്‍ക്ക് ഉണ്ടായ ഇടിവ് മാര്‍ക്കറ്റിനെ മുഴുവന്‍ പ്രതികൂലമായി ബാധിച്ചു. റിലയന്‍സിന്റെ ഓഹരികള്‍ 0.71 ശതമാനം കുറഞ്ഞ് 951.50 രുപയിലും ഇന്‍ഫോസിസ്സിന്റെത് 0.8 ശതമാനം കുറഞ്ഞ് 2,880.40 ലുമാണ് ക്ലോസ് ചെയ്തത്.
ബാങ്കിങ് മേഖലക്കും വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. എച്.ഡി.എഫ്.സി ബാങ്ക് 0.63 ശതമാനം കുറഞ്ഞ് 12,544.54 ലെത്തിയപ്പോള്‍ എച്.ഡി.എഫ്.സി ലിമിറ്റഡ് 2.45 കുറഞ്ഞ് 661.65 ആണ് ക്ലോസ് ചെയ്തത്.

നേട്ടം രേഖപ്പെടുത്തിയ മുന്‍നിര ഓഹരികള്‍: എന്‍.ടി.പി.സി(4.48%), എച്ച്.യു.എല്‍(4.39%), സ്റ്റര്‍ലൈറ്റ് ഇന്‍ഡ്(2.95%), ജയപ്രകാശ് അസോസിയേറ്റ്‌സ്(2.03%)

നഷ്ടത്തിലായവ: സണ്‍ഫാര്‍മ(2.16%), ഹീറോഹോണ്ട(1.66%), അംബുജ സിമെന്റ്‌സ്(1.61%), കോട്ടക്ക് മഹീന്ദ്ര(1.57%), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര(1.50%)