ജയ്പൂര്‍:  രാജസ്ഥാനില്‍ പണവും ഉപഹാരങ്ങളും വാഗ്ദാനം നല്‍കി വന്ധ്യംകരണം നടത്തുന്നു. ജനസംഖ്യകുറയ്ക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റാണ് പുതിയ പരിപാടിയുമായി രംഗത്തുവന്നത്.  വന്ധ്യംകരണം നടത്താന്‍ തയ്യാറാവുന്ന സ്ത്രീകള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ മുതല്‍ കാറുകള്‍വരെ പ്രതിഫലമായി ലഭിക്കും.

Subscribe Us:

1970ല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിത വന്ധ്യംകരണം കൊണ്ടുവന്നിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഈ നിയമം പിന്‍വലിക്കുകയാണുണ്ടായത്. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള പുതിയ നീക്കത്തെ ഏറെ സംശയത്തോടെയാണ് ആളുകള്‍ നോക്കിക്കാണുന്നത്.

കഴിഞ്ഞമാസം രാജസ്ഥാനിലെ 25കാരിയായ യുവതിക്ക് വന്ധ്യംകരണം നടത്തിയതിന് പകരമായി നാനോകാര്‍ ലഭിച്ചത് വാര്‍ത്തയായിരുന്നു.  രാജസ്ഥാനിലെ രണ്ട് ജില്ലകളിലാണ് വന്ധ്യംകരണം നടത്തുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ നാനോ കാര്‍ നല്‍കാമെന്ന് പ്രഖ്യാപിച്ചത്.  ഝുന്‍ഝുനു, പാലി ജില്ലകളിലെ മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തിലായിരുന്നു ഇത്.

Malayalam news

Kerala news in English