മുംബൈ: ഇംഗ്ലണ്ടിനെതിരെ അടുത്ത മാസം നടക്കുന്ന ഏകദിനപരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിക്കും. അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിനെയാണ് സെലക്ടര്‍മാര്‍ ചെന്നൈയില്‍ പ്രഖ്യാപിക്കുക. ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമിനെ അതിന് ശേഷം തിരഞ്ഞെടുക്കുമെന്ന് ബി.സി.ഐ വൃത്തങ്ങള്‍ വ്യകത്മാക്കി.

ഒക്ടോബര്‍ പതിനാലിന് ഹൈദരാബാദിലും പതിനേഴിന് ദില്ലിയിലുമാണ് ആദ്യ രണ്ട ്ഏകദിനങ്ങള്‍. മൊഹാലി(ഒക്ടോബര്‍ 20)മുംബൈ(ഒക്ടോബര്‍ 20)കൊല്‍ക്കത്ത(ഒക്ടോബര്‍ 25) എന്നിവടങ്ങളിലായാണ് ശേഷിക്കുന്ന് മത്സരങ്ങള്‍ നടക്കുക. ഏകദിന മത്സരങ്ങള്‍ക്ക പിന്നാലെ ഒക്ടോബര്‍ 29ന് കൊല്‍ക്കത്തയില്‍ വച്ച് ഒരു ടി-20മത്സരവും ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിക്കുന്നുണ്ട്.

ചാലഞ്ചര്‍ സീരീസിനുള്ള ടീമംഗങ്ങളെയും വ്യാഴാഴ്ച ചേരുന്ന സെലക്ടര്‍മാരുടെ മീറ്റിംഗില്‍ തിരഞ്ഞെടുക്കും. ഇന്ത്യ റെഡ്, ഇന്ത്യ ബ്ലൂ, ഇന്ത്യ ഗ്രീന്‍ എന്നീ മൂന്ന് ടീമുകള്‍ക്കുള്ള അംഗങ്ങളെയാണ് തിരഞ്ഞെടുക്കുക. ഒക്ടോബര്‍ പത്ത് മുതല്‍ പതിമൂന്ന് വരെ നാഗ്പൂരിലാണ് ചലഞ്ചര്‍ ട്രോഫി മത്സരങ്ങള്‍ നടക്കുക.