എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ സമൂഹം ആണ്‍ സുഹൃത്തുക്കളെ അനുവദിക്കുന്നില്ല; ആന്റി റോമിയോ സ്‌ക്വാഡിനെ കുറിച്ച് മീററ്റ് കോളേജ് പ്രിന്‍സിപ്പല്‍
എഡിറ്റര്‍
Friday 24th March 2017 2:12pm

മീററ്റ്: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രത്യേക നിര്‍ദേശപ്രകാരമുള്ള പ്രണയ വിരുദ്ധ സേന(ആന്റി റോമിയോ സ്‌ക്വാഡ്) യു.പിയില്‍ യുവാക്കളേയും യുവതികളേയും പിന്തുടരുകയാണ്.

കോളേജുകളിലും പാര്‍ക്കുകളിലും മാളുകളിലും ഒന്നിച്ചിരിക്കുന്ന യുവതീയുവാക്കളെ ചോദ്യം ചെയ്തുകൊണ്ടാണ് സ്‌ക്വാഡ് പ്രവര്‍ത്തനം ശക്തമാക്കുന്നത്.

പുരുഷ സുഹൃത്ത് എന്നത് ഇന്ത്യന്‍ സമൂഹം അനുവദിക്കുന്ന കാര്യമല്ലെന്നാണ് മീററ്റിലെ രഘുനാഥ് കോളേജ് പ്രിന്‍സിപ്പല്‍ പറയുന്നത്. ആണ്‍സുഹൃത്തുക്കള്‍ ഇല്ലാതിരിക്കുന്നതാണ് നല്ലത്. അത് നമ്മുടെ സമൂഹവും അനുവദിക്കുന്നില്ല. കോളേജില്‍ മൊബൈല്‍ ഉപയോഗത്തിന് പോലും ഞങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.

അതേസമയം യോഗി ആദിത്യനാഥിനെ ശക്തമായി പിന്തുണച്ചവര്‍ പോലും ഇയൊരു നടപടിയെ വിമര്‍ശിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.


Dont Miss കുപ്പുദേവരാജിന്റെ അനുയായികള്‍ മുസ്‌ലീങ്ങള്‍; പൊതുദര്‍ശനാനുമതി നിഷേധിച്ചത് ഹിന്ദു-മുസ്‌ലീം കലാപം ഒഴിവാക്കാന്‍ ; മനുഷ്യാവകാശ കമ്മീഷന് പൊലീസിന്റെ മറുപടി 


ഒരു പെണ്‍കുട്ടിയെ കണ്ടു എന്നതുകൊണ്ടോ അവളുമായി സംസാരിച്ചു എന്നതുകൊണ്ടോ ഒരു പയ്യനെ കസ്റ്റഡിയില്‍ എടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മീററ്റിലെ രഘുനാഥ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

ഇത്തരം കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഞങ്ങള്‍ക്ക് ആണ്‍കുട്ടികളോട് സംസാരിക്കാന്‍ അനുവാദമില്ലേ? ആ ആണ്‍കുട്ടി ഒരുപക്ഷേ സുഹൃത്തായിരിക്കാം, അല്ലെങ്കില്‍ സഹോദരനായിരിക്കാം. സുഹൃത്തായതിന്റെ പേരില്‍ അവനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല- പെണ്‍കുട്ടികള്‍ പറയുന്നു.

അധികാരത്തിലെത്തിയാല്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന യോഗി ആദിത്യനാഥിന്റെ വാഗ്ദാനത്തിന് പിന്നാലെയാണ് പ്രണയവിരുദ്ധ സേനയുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.

അതേസമയം ഇനി പെണ്‍കുട്ടികള്‍ കോളേജിന് പുറത്തും മറ്റുമായി ആണ്‍കുട്ടികളുമായി ഇടപഴകുന്നത് അനുവദിക്കില്ലെന്ന് ഹിന്ദു യുവ വാഹിനി അംഗം പറയുന്നു. ആണ്‍-പെണ്‍ബന്ധത്തെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ പൊതുയിടത്ത് വെച്ചുള്ള സംസാരങ്ങളും ഇടപെടലുകളും ഒരുതരത്തിലും അനുവദിക്കില്ലെന്ന് മറ്റൊരഗവും പറയുന്നു.

Advertisement