മൂംബൈ:ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ്സ്  ധോണിക്ക് മുപ്പത്  വയസ്സ് തികയുന്നു. 1981 ജൂലൈ 7 നാണ് ധോണി ജനിച്ചത്. ഇന്ത്യന്‍ ടീം വിന്‍ഡീസ് പരമ്പരയിലായതിനാല്‍ ഇക്കുറി പിറന്നാള്‍ ആഘോഷങ്ങള്‍ വിന്‍ഡീസിലാവും.

ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റന്‍മാരിലൊളായ ധോണി ലോകക്രിക്കറ്റിലെ തന്നെ മികച്ച ക്യാപ്റ്റന്‍മാരിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്.

ആറര വര്‍ഷം മുന്‍പ് ഇന്ത്യന്‍ ടീമിന്റ നീല കുപ്പായമണിഞ്ഞ ‘മിസ്റ്റര്‍ കൂള്‍’ചുരുങ്ങിയ കാലത്തിനുള്ളില്‍ സമാനതകളില്ലാത്ത നേട്ടങ്ങളാണ് രാജ്യത്തിന് സമ്മാനിച്ചത്. ആദ്യ ട്വന്റി ട്വന്റി ലോകകിരീടം ഇന്ത്യയിലെത്തിച്ചത് ധോണിയാണ്. 28 വര്‍ഷത്തിന് ശേഷം കഴിഞ്ഞവര്‍ഷം നടന്ന ലോകകപ്പിന്‍ ഇന്ത്യ ലോകചാംപ്യന്‍മാരായതും ധോണിയുടെ കീഴിലായിരുന്നു. ശ്രീലങ്കക്കെതിരായ ഫൈനലില്‍ ഒരുവേള തകര്‍ച്ച നേരിട്ട ഇന്ത്യയെ വിജയതീരത്തെത്തിച്ചത് 91 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്റെ ഇന്നിംഗ്‌സായിരുന്നു.