എഡിറ്റര്‍
എഡിറ്റര്‍
ഷൂട്ടിംഗ് ലോക കപ്പ് : ഇന്ത്യയുടെ ഹീന സിന്ധുവിന് സ്വര്‍ണ്ണം
എഡിറ്റര്‍
Monday 11th November 2013 1:12pm

heena

മ്യൂണിച്ച്: മ്യൂണിച്ചില്‍ നടക്കുന്ന ലോകക്കപ്പ് ഷൂട്ടിംഗ് ഫൈനലില്‍ ഇന്ത്യയുടെ ഹീന സിന്ധുവിന് സ്വര്‍ണ്ണം. 10 മിറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ താരം സ്വര്‍ണ്ണം സ്വന്തമാക്കിയത്.

ഈ വിഭാഗത്തില്‍ ലോകക്കപ്പ് സ്വര്‍ണ്ണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹീന. ലോക തലത്തില്‍ ഹീന നേടുന്ന ആദ്യ സ്വര്‍ണ്ണവുമാണിത്. ലണ്ടന്‍ ഒളിപിംകസില്‍ പന്ത്രണ്ടാം സ്ഥാനത്തെത്തിയിരുന്നു ഈ ഇരുപത്തിനാലുകാരി.

മ്യൂണിച്ചില്‍ മൂന്നാമതായാണ് ഹീന ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലില്‍ നാലാം റൗണ്ട് മുതല്‍ ഒറ്റക്ക് ലീഡ് നേടിയ ഹീന അവസാനം വരെ ആ ലീഡ് നിലനിര്‍ത്തുന്നതില്‍ വിജയിച്ചു.

നിലവിലെ ലോക ചാമ്പ്യന്‍ സൊറോന അറുണോവിക്കിനെ 5.2 പോയന്റിന് പിന്തള്ളിയാണ് ഇന്ത്യന്‍ താരം സ്വര്‍ണ്ണം നേടിയത്. ഇതോടെ ലോകക്കപ്പില്‍ ഇന്ത്യക്കായി സ്വര്‍ണ്ണം നേടുന്ന നാലാമത്തെ താരമായി ഹീന.

അജ്ജലി ഭഗവത്, ഗഗന്‍ നരംഗ്, രോജ്ജന്‍ സോഥി എന്നിവരാണ് ഇതിന് മുമ്പ് ലോകക്കപ്പില്‍ സ്വര്‍ണ്ണം  സ്വന്തമാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

Advertisement