Categories

ഗാസ കാം­പെ­യി­നില്‍ ഇ­ന്ത്യന്‍ ക­പ്പലും

ഗാസ: ഗാ­സ­യി­ലെ ഇ­സ്രാ­യേല്‍ ഉ­പ­രോ­ധം അ­വ­സാ­നി­പ്പി­ക്കു­ന്ന­തി­നു­ള്ള അ­ന്താ­രാ­ഷ്ട്ര പ്ര­ചാ­ര­ണ പ­രി­പാ­ടി­ക­ളില്‍ ഇ­ന്ത്യന്‍ ക­പ്പ­ലും പ­ങ്കെ­ടു­ക്കുന്നു. ഗാ­സ­യി­ലേ­ക്ക് സഹാ­യ ഹ­സ്­ത­വു­മാ­യി പോ­യ ക­പ്പ­ലു­കള്‍­ക്ക് നേ­രെ ഇ­സ്രാ­യേല്‍ ആ­ക്ര­മ­ണ­ത്തില്‍ ഒമ്പ­ത് പേര്‍ കൊല്ല­പ്പെട്ടി­ട്ട് ഒ­രു മാ­സ­ത്തി­നു ശേ­ഷ­മാ­ണ് പുതി­യ നീ­ക്ക­ത്തില്‍ ഇ­ന്ത്യ പ­ങ്കാ­ളി­യാ­കുന്ന­ത്.

കാന­ഡ, ഇന്ത്യ, സൗ­ത്ത് ആ­ഫ്രി­ക്ക, പ­ശ്ചി­മേ­ഷ്യന്‍ രാ­ജ്യ­ങ്ങള്‍ തു­ട­ങ്ങി­യ­വ­ക്കൊ­പ്പം അ­മേ­രി­ക്കന്‍ ക­പ്പ­ലും ഇ­സ്രാ­യേല്‍ ഉ­പ­രോ­ധ­ത്തി­നെ­തി­രെ­യു­ള്ള നീ­ക്ക­ത്തില്‍ പ­ങ്കു ചേ­രു­ന്നു­ണ്ടെ­ന്നാ­ണ് ഇ­സ്രാ­യേ­ലി ദി­ന­പ­ത്രമായ ഹ­ര­ത്‌­സ് ഡെ­യ്‌­ലി റി­പ്പോര്‍­ട്ട് ചെ­യ്യു­ന്ന­ത്. ഗാസ­ക്ക് മേ­ലു­ള്ള ഇ­സ്രാ­യേല്‍ ഉ­പ­രോ­ധം നീ­ക്കു­ന്ന­തി­ന് അ­ന്താ­രാ­ഷ്ട്ര പിന്തു­ണ നേ­ടു­ന്ന­തി­നാ­ണ് പുതി­യ നീക്കം.

പ്രമു­ഖ ഇ­സ്രാ­യേ­ലി വി­മര്‍­ശ­കന്‍ റാ­ഖി­ദ് ഖാ­ലി­ദി ഉള്‍­പ്പെ­ടെ പ്ര­മു­ഖ­രു­ടെ പി­ന്തു­ണ പുതി­യ ക­പ്പല്‍ ദൗ­ത്യ­ത്തി­നുണ്ട്. ക­പ്പ­ലു­ക­ളു­ടെ പ്ര­വര്‍­ത്ത­ന­ത്തി­നായി 370, 000 ഡോ­ളര്‍ തി­ക ക­ണ്ടെ­ത്തേ­ണ്ടി വ­രും. റാ­ഷി­ദ് ഖാ­ലി­ദി ദൗ­ത്യ­ത്തില്‍ നേ­രി­ട്ട് പ­ങ്കെ­ടു­ക്കു­മെന്നും റി­പ്പോര്‍­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.