മൊഹാലി: ലോകക്കപ്പ് ഇന്ത്യാ-പാക് സെമിഫൈനല്‍ മത്സരം കാണാന്‍ മൊഹാലിയിലെത്തിയ ദേശീയ ടീം സെലക്ടര്‍മാര്‍ക്ക് താമസൗകര്യം ലഭിച്ചില്ല. തുടര്‍ന്ന് ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം സെമിഫൈനല്‍ ഉപേക്ഷിച്ച് ദല്‍ഹിക്ക് മടങ്ങി.

ഇന്നലെ രാത്രിയാണ് സെലക്ടര്‍മാര്‍ മൊഹാലിയിലെത്തിയത്. ഇവര്‍ക്ക് നേരത്തെ ബുക്ക് ചെയ്തിരുന്ന മുറികള്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെ ഇവര്‍ ദല്‍ഹിക്ക് തിരിച്ചു പോകുകയായിരുന്നു. ബി.സി.സി.ഐ സെക്രട്ടറി എന്‍.ശ്രീനിവാസനും താമസസൗകര്യം ലഭിച്ചില്ല.