Categories

പത്തു ശാസ്ത്രജ്ഞരുടെ സുരക്ഷ ശക്തമാക്കി

terroristന്യൂദല്‍ഹി: ഭീകരവാദി ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ സുപ്രധാന മേഖലകളില്‍ ജോലി ചെയ്യുന്ന പത്തു ശാസ്ത്രജ്ഞരുടെ സുരക്ഷാ സംവിധാനം സര്‍ക്കാര്‍ ശക്തമാക്കി. അണ്വായുധം, പ്രതിരോധം, ബഹിരാകാശ ഗവേഷണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടെ സുരക്ഷയാണ് ശക്തമാക്കിയത്. ശാസ്ത്രജ്ഞരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.

ലഷ്‌കര്‍ ഇ ത്വയ്ബ അടക്കമുള്ള തീവ്രവാദ സംഘടനകള്‍ ശാസ്ത്രജ്ഞരെ ലക്ഷ്യമിട്ടിരുന്നെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നീക്കം. പിടിയിലായ തടിയന്റവിട നസീര്‍, സര്‍ഫ്രാസ് നവാസ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചതെന്ന് അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തി.

അമേരിക്കയില്‍ പിടിയിലായ ലഷ്‌കര് തീവ്രവാദിയും സി ഐ എ ഏജന്റുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി, തഹാവൂര്‍ റാണ എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭാഭാ ആണവഗവേഷണകേന്ദ്രത്തിനും (ബാര്‍ക്) മുംബൈയിലെ ചില ബോളിവുഡ് സ്റ്റുഡിയോകള്‍ക്കും സുരക്ഷ ശക്തമാക്കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.