ന്യൂദല്‍ഹി: നക്‌സല്‍പ്രശ്‌ന ബാധിത പ്രദേശങ്ങളടക്കമുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം നടത്താനായി ഇന്ത്യ എയ്‌റോസ്റ്റാറ്റ് വികസിപ്പിച്ചു. ‘[നാഷണല്‍ എയ്‌റോനോട്ടിക്‌സ് ലബോറട്ടറി’യും ‘കൗണ്‍സില്‍ ഓഫ് സൈന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും’ സംയുക്തമായാണ് എയ്‌റോസ്റ്റാറ്റ് വികസിപ്പിച്ചത്.

മൂന്നുവര്‍ഷമായി നടന്ന പരിശ്രമത്തിന്റെ ഫലമാണ് ‘ചക്ഷു’ എന്ന എയ്‌റോസ്റ്റാറ്റെന്ന് അധികൃതര്‍ അറിയിച്ചു. 320 ക്യുബിക് മീറ്റര്‍ വരുന്ന ഹീലിയംകൊണ്ട് നിറച്ചതാണ് സംവിധാനം. 1.5 കി.മീ ഉയരത്തില്‍നിലകൊണ്ട് നിരീക്ഷണം നടത്താന്‍ ഇതിന് കഴിയും. താഴെനിന്ന് റിമോട്ട് ഉപയോഗിച്ച് ഇതിനെ നിയന്ത്രിക്കാം.

30 കി.മീ ചുറ്റളവില്‍ വരെ നിരീക്ഷണം നടത്താവുന്ന ശക്തിയേറിയ മൂന്നു ക്യാമറകളാണ് എയ്‌റോസ്റ്റാറ്റിലുള്ളത്. നേരത്തേ പ്രതിരോധ ഗവേഷണ വികസന കേന്ദ്രം ഇതിന്റെ പരീക്ഷണം വിജയകരമായി നടത്തിയിരുന്നു.