എഡിറ്റര്‍
എഡിറ്റര്‍
ക്ലോണിംഗിലൂടെ ഇന്ത്യയിലും ആട്ടിന്‍ കുട്ടി
എഡിറ്റര്‍
Thursday 15th March 2012 1:00pm

ശ്രീനഗര്‍: ക്ലോണിംഗിലൂടെ ഇന്ത്യയിലും ആട്ടിന്‍കുട്ടി ജനിച്ചു. ഷഅ്‌റെ കാശ്മീര്‍ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകരാണ് വിജയകരമായ ക്ലോണിംഗിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ലഡാക് മേഖലയില്‍ കാണപ്പെടുന്ന പഷിമിനാ ആടിനെയാണ് ഇവര്‍ ക്ലോണിംഗിലൂടെ സൃഷ്ടിച്ചത്.

രണ്ടു വര്‍ഷത്തെ ഗവേഷണമാണ് വിജയത്തിലെത്തിയത്. യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ റിയാസ് അഹമ്മദ് ഷാ ആണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ 2009ല്‍ എരുമയെ ക്ലോണിംഗിലൂടെ സൃഷ്ടിച്ചിരുന്നു. ഗരിമ എന്നാണ് എരുമയ്ക്ക് പേര് നല്‍കിയത്.

പെണ്‍ പഷിമിനയാണ് ക്ലോണിംഗിലൂടെ ജനിച്ചിരിക്കുന്നത്. ആട്ടിന്‍ കുഞ്ഞ് ഇപ്പോള്‍ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലാണ്. കുട്ടി ആരോഗ്യത്തോടെയിരിക്കുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 1.3 കിലോഗ്രാം ആണ് കുഞ്ഞിന്റെ ഭാരം.

ലോക ബാങ്കിന്റെ ധനസഹായത്തോടെയായിരുന്നു ഗവേഷണം. എണ്ണം കുറയുന്ന പഷിമിന ആടുകളുടെ വംശം വര്‍ധിപ്പിക്കാന്‍ ഗവേഷണ ഫലം കൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Malayalam news

Kerala news in English

Advertisement