ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്റെ കീഴിലുള്ള ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ കെട്ടിടം ഇന്ത്യന്‍ സ്ഥാനപതി എം കെ ലോകേഷും ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ അഹമദ് മുഹമദ് അല്‍ മിത്ഫയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഗള്‍ഫിലെ ഏറ്റവും വലിയ സ്‌കൂളുകളിലൊന്നായ ഇന്ത്യന്‍ സ്‌കൂള്‍ ഇത് വരെ രണ്ട് ഷിഫ്റ്റുകളായാണ് പ്രവര്‍ത്തിച്ചിരുന്നത്.

Subscribe Us:

കെ ജി മുതല്‍ പ്ലസ്ടു വരെ ക്ലാസുകളില്‍ എണ്ണായിരത്തോളം വിദ്യാര്‍ഥികലാണ് ഇവിടെ പഠിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് ഓണാഘോഷവും പൂക്കള മത്സരവും നടന്നു. എഴായിരത്തോളം പേര്‍ക്ക് ഓണ സദ്യയും ഒരുക്കിയിരുന്നു. പത്മ ശ്രീ എം കെ യുസഫലി,അസോസിയേഷന്‍ പ്രസിടന്റ്‌റ് കെ ബാല ക്രഷ്ണന്‍ . പി പി ദിലീപ് ,സെക്രടറി നിസാര്‍ തളങ്കര എന്നിവര്‍ സംസാരിച്ചു.