എഡിറ്റര്‍
എഡിറ്റര്‍
‘എന്റെ ജീവിതത്തില്‍ ഞാനൊഴിച്ച ഏറ്റവും വിലയേറിയ മൂത്രം ഇതാണ്’ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരന്റെ റസ്റ്റോറന്റില്‍ കയറിയ ആള്‍ പറയുന്നു
എഡിറ്റര്‍
Thursday 11th May 2017 11:10am


ഡര്‍ബന്‍: മൂത്രത്തിനു വിലയുണ്ടോ? ഉണ്ടെന്നാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ റാസ ഖാന്‍ പറയുന്നത്. അതും ചെറിയ പൈസയൊന്നുമല്ല, 190രൂപ.

ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള ഫാസ്റ്റ് ഫുഡ് കടയില്‍ കയറിയ അനുഭവം പങ്കുവെച്ചുകൊണ്ടാണ് റാസ തന്റെ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചത്.


Must Read: ‘സ്വന്തം തടി നോക്കാന്‍ പാങ്ങില്ലാത്ത ദൈവമൊക്കെ എന്നാ ദൈവമാ’; അമൃതാനന്ദമയിക്ക് സുരക്ഷ നല്‍കിയതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ 


ഈ റസ്റ്റോറന്റിലെ ടോയ്‌ലറ്റ് ഉപയോഗിച്ചതിനുള്ള ബില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ‘ഭൂമിയില്‍ ജീവിക്കുന്നിടത്തോളം കാലം ഞാനൊഴിച്ച ഏറ്റവും വിലയേറിയ മൂത്രം ഇതായിരിക്കും’ എന്നാണ് റാസ കുറിച്ചത്.

റാസയും സുഹൃത്തും ജോളി ഗ്രബര്‍ എന്ന പേരിലുള്ള ഈ റസ്‌റ്റോറന്റിലെ ടോയ്‌ലറ്റ് ഉപയോഗിച്ചതിന് 40റാന്റ് (190രൂപ)യുടെ ബില്ലാണ് ഇവര്‍ക്കു ലഭിച്ചത്.

 

‘ടോയ്‌ലറ്റ് ജോളി ഗ്രബറിലെ ഉപയോക്താക്കള്‍ക്കു മാത്രം. ഡ്രിങ്‌സ് മാത്രം വാങ്ങിയാല്‍ ടോയ്‌ലറ്റ് ഉപയോഗിക്കാനാവില്ല. അനുമതിയില്ലാതെ ഈ ടോയ്‌ലറ്റ് സൗകര്യം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്’ എന്നും ഈ റസ്‌റ്റോറന്റിന്റെ ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട്.


Also Read: ഇനി മുതല്‍ സൗജന്യ എ.ടി.എം ഇടപാടുകളുണ്ടാവില്ല; ഓരോ ഇടപാടിനും 25 രൂപ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തി എസ്.ബി.ഐ


ബീച്ചില്‍ നിന്നും കൂട്ടം കൂട്ടമായി ആളുകള്‍ റസ്‌റ്റോറന്റിലെത്തി ടോയ്‌ലറ്റ് ഉപയോഗിക്കുന്നത് തടയാനാണ് ഇത്രയും വലിയ തുക ഈടാക്കുന്നതെന്നാണ് കടയുടമ ജുനൈദ് പറയുന്നത്. തന്റെ കസ്റ്റമേഴ്‌സിന് സൗജന്യമായി ടോയ്‌ലറ്റ് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Advertisement