കൊല്‍ക്കത്ത: രാജ്യത്തെ കായിരംഗത്തിന്റെ വികസനത്തിനും താരങ്ങളുടെ പ്രോല്‍സാഹനത്തിനുമായി ഇന്ത്യന്‍ റെയില്‍വേ സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങുമെന്ന് റയില്‍വേമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. അമ്പെയ്ത്ത,ഗുസ്തി,ബോക്‌സിംഗ്,ജിംനാസ്റ്റിക്‌സ്, അത്‌ലറ്റിക്‌സ, നീന്തല്‍ എന്നീ കായിക ഇനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയുള്ള അക്കാദമിയാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മമത പറഞ്ഞു.

ഗുസ്തി, ബോക്‌സിംഗ് അക്കാദമികള്‍ ദല്‍ഹിയിലും അമ്പെയ്ത്ത അക്കാദമി സിലിഗുഡിയിലുമായിരിക്കും സ്ഥാപിക്കുക. ഒളിമ്പിക്‌സ് പോലുള്ള അന്താരഷ്ട്ര കായികമേളകളില്‍ ഇന്ത്യക്ക് നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുന്ന കായികഇനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയിയാരിക്കും അക്കാദമി സ്ഥാപിക്കുക.

അക്കാദമിയിലേക്ക് തിരഞ്ഞെടുക്കുന്ന താരങ്ങളുടെ ഭക്ഷണ-താമസസം-ജോലി എന്നിവയെല്ലാം റയില്‍വേ നല്‍കും. ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെജല്‍ നേടിയ താരങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കവേയാണ് മമത നിര്‍ണായ പ്രഖ്യാപനം നടത്തിയത്.