ലണ്ടന്‍: ലണ്ടനില്‍ ഇന്ത്യക്കാരനുനേരെ വംശീയാതിക്രമം നടന്നതായി റിപ്പോര്‍ട്ട്. എഡിന്‍ബര്‍ഗിലെ ഷോപ്പില്‍ ജോലിചെയ്യുന്ന പങ്കജ് റാവത്ത് എന്ന 21 കാരനാണ് വംശീയാധിക്ഷേപത്തിനും അക്രമണത്തിനും ഇരയായത്.

ഷോപ്പിലെ ജോലികഴിഞ്ഞ് പോകുംവഴി ഒരു സ്ത്രീയെ കുറച്ചു ചെറുപ്പക്കാര്‍ ചേര്‍ന്ന് ഉപദ്രവിക്കുന്നത് കണ്ടു. ഇത് തടയാനെത്തിയ പങ്കജിനെ ചെറുപ്പക്കാര്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് പങ്കജിന്റെ താടിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.