Categories

എന്‍.ആര്‍.ഐ മാര്‍ക്കറ്റ് ലക്ഷ്യമിട്ട് ദുബായിലെ ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോ 21 മുതല്‍

Property Expo, Dubai Exibition, Indian Property Show-2012

ദുബായ്: ഗള്‍ഫ് മാര്‍ക്കറ്റ് ലക്ഷ്യമിട്ട് ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോ അടുത്ത ആഴ്ച ദുബായില്‍. വിദേശ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ലക്ഷ്യമിട്ട് ജൂണ്‍ 21 മുതല്‍ 23 വരെയാണ് ഇന്ത്യന്‍ പ്രോപ്പര്‍ട്ടീസ് ഷോ നടക്കുക. ഏകദേശം 54 മില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് മൂന്ന് ദിവസമായി നടക്കുന്ന പ്രദര്‍ശനത്തിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്.

ചെറുതും വലുതുമായ 70 ഓളം ഡെവലപേര്‍സ് പങ്കെടുക്കുന്ന ഷോയില്‍ 300 ഓളം പ്രൊജക്ടുകള്‍ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനം കാണാന്‍ എത്തുന്നവരില്‍ 15,000 പേരിലധികം നിക്ഷേപകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞ സമയമായതിനാല്‍ വന്‍തോതിലുള്ള എന്‍.ആര്‍.ഐ നിക്ഷേപം പ്രതീക്ഷിച്ചാണ് ബില്‍ഡേര്‍സ് ദുബായിലെത്തുക.

മാന്‍ട്രി ഡെവലപേര്‍സ്, നിര്‍മ്മല്‍ ലൈഫ് സ്‌റ്റൈല്‍, ഹിരനന്ദനി, അന്‍സല്‍ എ.പി.ഐ, ഐറിയോ, അമ്രപാലി, ബ്രിഗേഡ് ഗ്രൂപ്പ് പ്ലസ്സ് ഇന്‍വസ്‌റ്റേഴ്‌സ് ക്ലിനിക്ക്, അസ്സറ്റ്‌സ് ഹോംസ്, ശോഭാ ഡെവലപ്പേഴ്‌സ്, തുടങ്ങിയ പ്രമുഖ കമ്പനികള്‍ എക്‌സിബിഷനില്‍ പങ്കെടുക്കുന്നുണ്ട്.

8 ലക്ഷം മുതല്‍ 9 കോടിയും അതിനു മുകളിലുമുള്ള പ്രോപ്പര്‍ട്ടീസും പ്രൊജക്ടുമാണ് ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത് പത്താം തവണയാണ് ദുബായില്‍ ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോ സംഘടിപ്പിക്കുന്നത്.

എക്‌സിബിഷന്റെ പ്രാമുഖ്യം മുന്‍ വര്‍ഷങ്ങളേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും സാധാരണ ഉപഭോക്താക്കളെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലുള്ള പ്രോപ്പര്‍ട്ടീസ് ഉള്‍പ്പെടുത്തിയുള്ള എക്‌സിബിഷനാണ് ഇനി മുതല്‍ ലക്ഷമിടുന്നതെന്നും സംഘാടകരാകയ സുമാന്‍സ എക്‌സിബിഷന്‍ സി.ഇ.ഒ സുനില്‍ ജെയ്‌സ്‌വാള്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയാണ് എക്‌സിബിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുവെ എന്‍.ആര്‍.ഐകളെ ലക്ഷ്യമിട്ടാണ് ഷോ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് പ്രോപ്പര്‍ട്ടി രംഗത്ത് തങ്ങളുടെ സാന്നിദ്ധ്യം വ്യക്തമാക്കുന്നതിന് എക്‌സിബിഷന്‍ ഗുണകരമാണെന്ന് എക്‌സിബിഷന്റെ പ്രാധാന സ്‌പോണ്‍സര്‍മാരില്‍ ഒന്നായ ഇന്‍വെസ്‌റ്റേഴ്‌സ് ക്ലിനിക്ക് മേധാവി ഹണി കാട്ടിയല്‍ പറഞ്ഞു. ഇരുപത് മാസം കൊണ്ട് 20 ശതമാനം വര്‍ദ്ധനവാണ് ഇന്ത്യന്‍ പ്രോപ്പര്‍ട്ടീസ് രംഗത്ത് തങ്ങള്‍ക്കുണ്ടായിരിക്കുന്നതെന്നും 1,000 ത്തോളം എന്‍.ആര്‍.ഐ കുടുംബങ്ങളുമായെങ്കിലും തങ്ങള്‍ സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. രൂപയുടെ മൂല്യം കുറഞ്ഞത് പതിവില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാകാന്‍ സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണത്തെ ഷോയില്‍ ഇന്ത്യയില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ സാദ്ധ്യതകളെ കുറിച്ച് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുന്നതിനായി സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. മുംബൈ, പൂനെ, ബാംഗ്ലൂര്‍, കൊച്ചി എന്നീ നഗരങ്ങള്‍ ഇതിനായി ലക്ഷ്യമിട്ടിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.



മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില