Administrator
Administrator
മന്‍മോഹന്‍ പാക് സൈനിക മേധാവിയുമായി രഹസ്യ ചര്‍ച്ച നടത്തി
Administrator
Saturday 23rd April 2011 7:36pm

manmohan sigh in chinaന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പാക് ആര്‍മി തലവനുമായി നയതന്ത്രതല ചര്‍ച്ച നടത്തിയതായി വെളിപ്പെടുത്തല്‍. ക്രിക്കറ്റിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ചയെന്ന് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പാക് ആര്‍മി തലവന്‍ ജനറല്‍ ആഷ്ഫാഖ് പര്‍വ്വെസ് ഖയാനിയുമായി ബന്ധപ്പെടാന്‍ മന്‍മോഹന്‍ അനൗദ്യോഗിക ദൂതനെ നിയമിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്‍ കാണാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസുഫ് റസ ഗീലാനി എത്തിയപ്പോള്‍ ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രതല ചര്‍ച്ചകള്‍ നടത്തിയരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന് ഇത് കാരണമാവുകയും ചെയ്തു.

Advertisement