ബാംഗ്ലൂര്‍: തങ്ങളുടെ മനോഹരങ്ങളായ കാരിക്കേച്ചറുകള്‍ക്ക് മുമ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ ക്ലീന്‍ ബൗള്‍ഡായി. ബാംഗ്ലൂരിലെ ക്രിക്കറ്റ് കാരിക്കേച്ചേര്‍സ്.കോമാണ് താരങ്ങളുടെ കാരിക്കേച്ചറുകള്‍ തീര്‍ത്തത്. സ്റ്റമ്പ്ഡ് എന്ന പേരിലാണ് കാരിക്കേച്ചറുകള്‍ തീര്‍ത്തിട്ടുള്ളത്.

ആദ്യ കാരിക്കേച്ചര്‍ ഏറ്റുവാങ്ങി ഹര്‍ഭജന്‍ സിംഗ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഷിജോ വര്‍ഗീസാണ് കാരിക്കേച്ചറുകള്‍ തയ്യാറാക്കിയത്. ക്യാപ്റ്റന്‍ ധോണി, പീയുഷ് ചൗള, വിരാട് കോഹ്‌ലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഹര്‍ഭജന് ഗൗതംഗംഭീറിന്റെ കാരിക്കേച്ചര്‍ ഇഷ്ടപ്പെട്ടപ്പോള്‍ യുവരാജിന്റെ കാരിക്കേച്ചറാണ് ധോണിയെ വീഴ്ത്തിയത്.