300
ന്യൂദല്‍ഹി: ട്വന്റി-20 മത്സരം, സ്‌കോര്‍ 300. ഇതിലെന്ത് അത്ഭുതപ്പെടാന്‍ എന്നല്ലേ? ഒരു ടീമിന്റെ ടോട്ടലല്ല, ഒരു താരം ഒറ്റയ്ക്ക് നേടിയതാണ് ഇത്. ട്വന്റി-20 യില്‍ 300 അടിക്കുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് ദല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മോഹിത് അഹ്ലുവാട്ട്.

ദല്‍ഹി ലളിതാ പാര്‍ക്കില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഫ്രെണ്ട്‌സ് ഇലവന് എതിരെ മാവി ഇലവന് വേണ്ടിയിറങ്ങിയാണ് മോഹിത് കൂറ്റന്‍ സ്‌കോര്‍ നേടിയത്. വെടിക്കെട്ട് താരങ്ങളായ ക്രിസ് ഗെയിലേനും ബ്രണ്ടന്‍ മക്കല്ലത്തേയുമെല്ലാം ഏറെ പിന്നിലാക്കുന്നതായിരുന്നു മോഹിതിന്റെ ഇന്നിംഗ്‌സ്.

southlive2017-02ce37440c-e23f-487c-8de1-0956b2822c60mohith new

വെറും 72 പന്തില്‍ നിന്നുമാണ് താരം 300 കടന്നത്. അതിലാകട്ടെ 39 സിക്‌സും 14 ഫോറും ഉള്‍പ്പെടും. 18 ആം ഓവറില്‍ 250 എത്തിനില്‍ക്കുകയായിരുന്ന മോഹിത് വെറും രണ്ട് ഓവറിനുള്ളില്‍ 50 റണ്‍സ് നേടി ട്രിപ്പിള്‍ തികയ്ക്കുകയായിരുന്നു. അവസാന ഓവറിലെ തുടര്‍ച്ചയായ അഞ്ച് പന്തും സിക്‌സര്‍ പായിച്ചാണ് മോഹിത് കളം വിട്ടത്.


Also Read: ‘ കുഞ്ഞിക്ക, ഡിക്യൂ ആ വിളികളില്‍ സ്‌നേഹമുണ്ട് ‘ പേര് വന്ന വഴിയെക്കുറിച്ച് മനസ് തുറന്ന് ദുല്‍ഖര്‍ സല്‍മാന്‍


മോഹിതിന്റെ കിടിലന്‍ ട്രിപ്പിളിന്റെ കരുത്തില്‍ 20 ഓവറില്‍ ടീം നേടിയത് 416 റണ്‍സാണ്. മോഹിതിനൊപ്പം ഓപ്പണിംഗ് ഇറങ്ങിയ ഗൗരവ്വ് 86 റണ്‍സാണ് നേടിയത്.