ഇന്ത്യയിലെ രക്ഷിതാക്കള്‍ കായികംഗത്തെ ഒരു പ്രൊഫഷനായി എടുക്കുന്നില്ലെന്ന് ഹോളീവുഡ് ഇതിഹാസ താരം ഷാരൂഖ് ഖാന്‍.

കായികലോകത്ത് ധാരാളം അവസരങ്ങളുണ്ട്.എന്നാല്‍  ഒരു അവസരങ്ങളും രക്ഷിതാക്കള്‍ കുട്ടികള്‍ക്ക്  പ്രയോജനപ്പെടുത്തുന്നില്ലെന്നും ഷാരൂഖ് പറഞ്ഞു.

Ads By Google

ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നതിനെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഷാരൂഖ് ഇങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തിയത്.

താന്‍ കൊല്‍ക്കത്ത നൈറ്റ് ട്രേഡേഷ്‌സ് എന്ന ക്രിക്കറ്റ് ടീം തുടങ്ങിയത് സാമ്പത്തികലാഭം മാത്രം ലക്ഷ്യം വെച്ചുകൊണ്ടല്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അതേസമയം ഇന്ത്യയിലെ രക്ഷിതാക്കള്‍ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ ജോലി തിരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. അത് കുട്ടികള്‍ക്ക് ദോഷം ചെയ്യും.

എന്റെ ജോലി അഭിനയമാണെങ്കിലും സാധ്യമായ എല്ലാ കായിക അവസരങ്ങളും ഞാന്‍ പരമാവധി പ്രയോജനപ്പെടുത്താറുണ്ട്. സിനിമയിലെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയെക്കാളും ഞാന്‍ ആഗ്രഹിക്കുന്നത് ഏതെങ്കിലും രാജ്യത്തിന്റെ കായിക ഇനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആകാനാണ്.

ഞാന്‍ സ്‌പോര്‍ട്സിനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ്. ക്രിക്കറ്റും ഹോക്കിയുമാണ് എന്റെ ഇഷ്ട വിനോദം.
കഴിഞ്ഞ 25 വര്‍ഷമായി സാങ്കേതികവിദ്യയുടെ അതിപ്രസരം കാരണം സിനിമ തിരക്കഥാകൃത്തുക്കള്‍ക്കുവരെ പരമ്പരാഗത ശൈലി നഷ്ടപ്പെട്ടു കഴിഞ്ഞു.

കൂടാതെ ഫുട്‌ബോളിന്റെ കാര്യത്തില്‍ ഇന്ത്യ ഏറ്റവും മോശമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്. അതുപോലെ തന്നെ സ്ത്രീകള്‍ കായികരംഗത്തേക്ക് കടന്ന് വരുന്നതിന് ഇപ്പോഴും വിമുഖതകാണിക്കുന്നുണ്ട്. അതിന് മാറ്റം വരണം- ഷാരൂഖ് പറഞ്ഞു.