എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ വിമാന കമ്പനികളുടെ ഓഹരികള്‍ ഇനി വിദേശകമ്പനികള്‍ക്ക് വാങ്ങാം
എഡിറ്റര്‍
Monday 4th June 2012 12:31pm

ന്യൂദല്‍ഹി: ഇന്ത്യയിലെ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയും സ്വകാര്യ വിമാന കമ്പനികളും സമരം മൂലം വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ ഇന്ത്യയിലെ വിമാന കമ്പനികളുടെ ഓഹരികള്‍ വാങ്ങാന്‍ വിദേശ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കും വിധം നിയമം വരുന്നു.

വിദേശ വിമാനകമ്പനികള്‍ക്ക് ഇന്ത്യയിലെ വിമാന കമ്പനികളില്‍ ഓഹരി നിക്ഷേപം നടത്താന്‍ ഇത്രയും കാലം അനുമതി നല്‍കിയിരുന്നില്ല. സുരക്ഷാനിര്‍ദ്ദേശം കണക്കിലെടുത്തായിരുന്നു ഇത്. എന്നാല്‍ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയിരുന്നു.

വിദേശ വിമാന കമ്പനികള്‍ക്ക് ഇന്ത്യയിലെ വിമാന കമ്പനികളില്‍ 49 ശതമാനം ഓഹരി പങ്കാളിത്തം എടുക്കാന്‍ അനുമതി നല്‍കുന്നതായിരിക്കും പുതിയ നിക്ഷേപ നയമെന്നാണ് കരുതുന്നത്. നിലവില്‍ വിദേശ നിക്ഷേപകര്‍ക്ക് 74 ശതാമനം വരെ ഓഹരി പങ്കാളിത്തം അനുവദിക്കുന്നുണ്ട്.

എന്നാല്‍ സുരക്ഷാ ഭീതികള്‍ക്ക് പരിഹാരം കണ്ട് പുതിയ നിര്‍ദേശം വൈകാതെ കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരത്തിനായി എത്തുമെന്നാണ് കരുതുന്നത്. വിദേശ വിമാന കമ്പനികള്‍ക്ക് ഇന്ത്യയിലെ വിമാന കമ്പനികളില്‍ നിക്ഷേപം നടത്താന്‍ അനുമതി നല്‍കുന്നതിനെതിരെ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Advertisement