എഡിറ്റര്‍
എഡിറ്റര്‍
യു.എസില്‍. മെഡിക്കല്‍ ഇന്‍ഷുറന്‍സ് തട്ടിപ്പ്. ഇന്ത്യന്‍ വംശജര്‍ പിടിയില്‍
എഡിറ്റര്‍
Friday 4th May 2012 9:38am

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജരെ അമേരിക്കയില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ്പദ്ധതിയായ മെഡിക്കെയര്‍ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് പിടികൂടി. 45.2 കോടി ഡോളര്‍ തട്ടിപ്പ് നടത്തിയ കേസില്‍ 107 പേരെയാണ് അറസ്റ്റ് ചെയ്തത്. യു.എസില്‍ പിടികൂടിയ വന്‍ മെഡിക്കെയര്‍ തട്ടിപ്പുകളിലൊന്നാണിത്.

ഡോക്ടര്‍മാരും നേഴ്‌സുമാരും സാമൂഹികപ്രവര്‍ത്തകരും ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്തരും ഉള്‍പ്പെടെയുള്ളവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. വ്യാജ ബില്ലുണ്ടാക്കിയാണ് ഇവര്‍ പണം തട്ടിയിരുന്നത്. മിയാമി, ലോസ്ആഞ്ജലസ്, ഹൂസ്റ്റണ്‍, ഡിട്രോയിറ്റ്, ഷിക്കാഗോ,താമ്പ, ബാറ്റണ്‍ റോഗ് എന്നീ നഗരങ്ങളിലാണ് തട്ടിപ്പ് കൂടുതലായും നടന്നത്.

ഇന്ത്യന്‍ വംശജനായ ഹൂര്‍ നാസ് ജഫ്രിയും റോസ്ലിന്‍ എഫ് ദോഗനുമാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്ന് അന്വേഷണ ഏജന്‍സികള്‍ പറഞ്ഞു. കുറ്റം തെളിഞ്ഞാല്‍ ജഫ്രിക്ക് 80 വര്‍ഷവും ദോഗന് 40 വര്‍ഷവും ശിക്ഷ ലഭിക്കും. 3.79 കോടി ഡോളര്‍ ഇരുവരും പിഴയോടുക്കേണ്ടിയും വരും.

 

Malayalam News

Kerala News in English

Advertisement