ഡബ്ലിന്‍: ഇന്ത്യന്‍ വംശജനും സ്വവര്‍ഗ്ഗാനുരാഗിയുമായ ലിയോ വരാദ്കര്‍ അയര്‍ലാന്റ് പ്രധാനമന്ത്രി പദത്തിലേക്ക്. ലിബറല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായ ഫൈന്‍ ഗെയിലിന്റെ നേതാവായി ലിയോയെ തെരഞ്ഞെടുത്തു. ഇതോടെയാണ് പ്രധാനമന്ത്രി സ്ഥാനത്തെത്താനുള്ള സാധ്യതകള്‍ തുറന്നു നല്‍കിയത്.

Subscribe Us:

എതിരാളിയായ സൈമണ്‍ കോവെനെയെ 60 ശതമാനത്തിലധികം വോട്ടുകള്‍ നേടി കൊണ്ടാണ് ലിയോ പരാജയപ്പെടുത്തിയത്. നിലവില്‍ കൂട്ടുമന്ത്രി സഭയാണ് ഭരിക്കുന്നത്. ഇതിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ഫൈന്‍ ഗെയില്‍. ഇതോടെ രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന അപൂര്‍വ്വ നേട്ടവും ലിയോ സ്വന്തമാക്കും.


Also Read: ‘മലപ്പുറത്തെ ഭിന്നിപ്പിക്കാന്‍ വീണ്ടും സംഘപരിവാര്‍’; റമദാന്‍ പ്രമാണിച്ച് ഹോട്ടല്‍ ബലമായി പൂട്ടിച്ചെന്ന് ജനം ടിവിയിലും സമൂഹമാധ്യമങ്ങളിലും സംഘപരിവാറിന്റെ വ്യാജ പ്രചരണം 


സ്വവര്‍ഗ്ഗാനുരാഗിയെന്നു തുറന്നു പറഞ്ഞു കൊണ്ട് ആദ്യമായാണ് പ്രധാനമന്ത്രി അയര്‍ലന്റിന്റെ സ്ഥാനത്തേക്ക് ഒരാള്‍ മത്സരിക്കുന്നതെന്നതും പ്രത്യേകതയാണ്.

ലിയോയുടെ അച്ഛന്‍ മുംബൈ സ്വദേശിയാണ്. അമ്മ അയര്‍ലന്റ് പൗരയാണ്. 38 കാരനായ വരാദ്കര്‍ നിലവില്‍ അയര്‍ലന്റിന്റെ ക്ഷേമ കാര്യമന്ത്രിയാണ്. ജനവിധിയിലൂടെ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിയ ആദ്യ രാജ്യമാണ് അയര്‍ലന്റ്.