Categories

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജനെ ജീവനോടെ കത്തിക്കാന്‍ ശ്രമം

indianമെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരനായ യുവാവിനെ ചുട്ടുകൊല്ലാന്‍ ശ്രമം. മെല്‍ബണിലെ എസെന്‍ഡണില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. നാലു പേരടങ്ങുന്ന അക്രമി സംഘം 29കാരനായ യുവാവിന്റെ ശരീരം ജീവനോടെ കത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഭാര്യയുമൊത്ത് എസെന്‍ഡണില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം ഗ്രീസ് ക്രെസന്റിലെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം നടന്നത്. ഭാര്യയെ ഇറക്കിയേ ശേഷം കാര്‍ പാര്‍ക്ക് ചെയ്യാന്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് പോകവെയാണ് ഇയാള്‍ ആക്രമണത്തിന് ഇരയായത്. കാറില്‍ നിന്നിറങ്ങിയ ഉടന്‍ യുവാവിന്റെ മേലേക്ക് അക്രമികള്‍ പ്രത്യേക തരം ദ്രാവകം ഒഴിച്ചു. ശേഷം ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു. അതിനുശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ുടന്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതിനാല്‍ ജീവന്‍ രക്ഷിക്കാനായി.

കഴിഞ്ഞ ആഴ്ചയില്‍ രണ്ട് ഇന്ത്യക്കാര്‍ ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടിരുന്നു. ഹോട്ടല്‍ ജീവനക്കാരനായ യുവാവ് കുത്തേറ്റ് മരിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം രഞ്‌ജോത് സിംഗ് എന്ന ഇന്ത്യന്‍ വംശജന്റെ പകുതി കരിഞ്ഞ മൃതദേഹം ന്യൂസൌത്ത് വെയില്‍സില്‍ റോഡരികില്‍ കണ്ടെത്തിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.