എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍: പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പു വരുത്തുമെന്ന് പ്രസിഡന്റ്
എഡിറ്റര്‍
Monday 10th March 2014 5:28pm

n.ramachandhran

ചെന്നൈ: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത വരുത്തുമെന്ന് അസോസിയേഷന്റെ പുതിയ പ്രസിഡന്റ് എന്‍.രാമചന്ദ്രന്‍.

അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ വിശ്വസ്തതയും സുതാര്യതയും വരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ രാജി വച്ച് പുറത്തു പോവുമെന്നും രാമചന്ദ്രന്‍ പറഞ്ഞു.

അസോസിയേഷന്റെ ദേശീയ- സംസ്ഥാന ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യതയുണ്ടാവണം. അത് യാഥാര്‍ത്ഥ്യമാക്കുകയാണ് എന്റെ ലക്ഷ്യം.

അസോസിയേഷന്‍ ഭരണാധികാരികളേക്കാള്‍ പ്രാധാന്യം അത്‌ലറ്റുകള്‍ക്കാണ്. താരങ്ങളാണ് കായിക രംഗത്തിന്റെ നട്ടെല്ല്. എല്ലാ ഫെഡറേഷനുകളും അത് മനസിലാക്കണം.

രാജ്യത്തെ കായികരംഗം ഒട്ടേറെ മാറി. അതിനനുസരിച്ച് ഐ.ഒ.എയുടെ പ്രവര്‍ത്തന ശൈലിയിലും മാറ്റങ്ങള്‍ വരുത്തണം- രാമചന്ദ്രന്‍ പറഞ്ഞു.

ഒരു മാസം മുമ്പാണ് എന്‍.രാമചന്ദ്രനെ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ബി.സി.സി.ഐ പ്രസിഡന്റ് എന്‍.ശ്രീനിവാസന്റെ സഹോദരന്‍ കൂടിയാണ് രാമചന്ദ്രന്‍.

സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അസോസിയേഷന്‍ ഏറെ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.

Advertisement