ന്യൂദല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ 2019 ഏഷ്യന്‍ ഗെയിംസ് നടത്തിപ്പിനുവേണ്ടി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. എന്‍.ഡി.ടി.വിയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട് ഐ.എ.ഒ കായികമന്ത്രാലയത്തിന് അയച്ച കത്ത് ലഭിച്ചതായി എന്‍.ഡി.ടി.വി പറയുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഒരുക്കിയ ഇന്‍ഡോര്‍ സ്റ്റഡിയം ഉള്ളതിനാല്‍ ഏഷ്യന്‍ ഗെയിംസ് നടത്താന്‍ എളുപ്പമാകുമെന്നാണ് കത്തില്‍ പരാമര്‍ശിക്കുന്നത്. സി.ഡബ്ലൂ.ജി ഗെയിംസ് വില്ലേജിന്റെ മാതൃകയില്‍ സ്വകാര്യപങ്കാളിത്തത്തോടെ ഗെയിംസ് വില്ലേജ് സ്ഥാപിക്കാനുള്ള നിര്‍ദേശവും കത്തില്‍ നല്‍കിയിട്ടുണ്ട്.

ദല്‍ഹി, ഹരിയാന യുപി മുഖ്യമന്ത്രിമാരുമായി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരങ്ങള്‍.
നവംബര്‍ 12 ആണ് 2019 ഏഷ്യന്‍ ഗെയിംസ് നടത്തിപ്പിന് ആവശ്യപ്പെടാനുള്ള അവസാന തീയ്യതി