ന്യൂദല്‍ഹി: സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാംപാദത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. ആകെ വരുമാനത്തില്‍ 17 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി ലാഭം 5293.95 കോടിയായി ഉയര്‍ന്നു. കഴിഞ്ഞസാമ്പത്തികവര്‍ഷം ഇതേസമയം ലാഭം 284.36 കോടിയായിരുന്നു.

അതിനിടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ‘ആര്‍കോം’ വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തി. സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ ലാഭം 445 കോടിയിലേക്കാണ് ഇടിഞ്ഞിരിക്കുന്നത്. താരിഫ് നിരക്കിലുണ്ടായ കടുത്തമല്‍സരവും വിദേശ എക്‌സ്‌ചേഞ്ച് നിരക്കിലുണ്ടായ അനിശ്ചിതത്വവുമാണ് കമ്പനിയുടെ വരുമാനത്തില്‍ ഇടിവുണ്ടാക്കിയത്.