Administrator
Administrator
മാധ്യമങ്ങള്‍ സെലിബ്രിറ്റികള്‍ കയ്യടക്കുന്നു
Administrator
Tuesday 3rd May 2011 7:48pm

news paperന്യൂദല്‍ഹി: വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന പ്രാധാന്യം കുറഞ്ഞുവരുന്നതായി പഠന റിപ്പോര്‍ട്ട്. പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ ചെലുത്തുന്ന സ്വാധീനവും വരിക്കാര്‍ കുറഞ്ഞുവരുന്നതും ഇതിനു പ്രധാനകാരണങ്ങളാണ്. വാര്‍ത്തകള്‍ സെലിബ്രിറ്റികളെ കേന്ദ്രീകരിച്ചുള്ളതായി. മാധ്യമങ്ങള്‍ കൂടുതലും പരസ്യങ്ങളെ ആശ്രയിച്ചുള്ളതാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വാര്‍ത്തകള്‍കൊടുക്കാന്‍ മാധ്യമങ്ങള്‍ നിര്‍ബന്ധിതരാവുന്നു.

പരസ്യങ്ങളാണ് മാധ്യമങ്ങളുടെ വരുമാനം. മത്സരബുദ്ധിയുള്ള ഈ മേഖലയില്‍ സാമ്പത്തികനില മെച്ചപ്പെടുത്താന്‍ പരസ്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കേണ്ടതുണ്ട്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഒരു വ്യവസായ ലോബിയുമായി ജനങ്ങളുടെ ഇടയില്‍ സ്വാധീനമുള്ള മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ ഫോണ്‍സംഭാഷണം ചോര്‍ത്തിയ റേഡിയ ടേപ്പിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Advertisement