എഡിറ്റര്‍
എഡിറ്റര്‍
ഹിന്ദു യുവാക്കളെ തീവ്രവാദത്തിനായി ഇന്ത്യന്‍ മുജാഹിദീന്‍ റിക്രൂട്ട് ചെയ്യുന്നതായി എന്‍.ഐ.എ
എഡിറ്റര്‍
Tuesday 12th November 2013 12:25am

n.i.a

പാറ്റ്‌ന: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ മുജാഹിദീന്‍ ഹിന്ദു യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുവെന്ന് എന്‍.ഐ.എയുടെ വിലയിരുത്തല്‍.

പാറ്റ്‌ന സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് നാല് ഹിന്ദു യുവാക്കള്‍ അറസ്റ്റിലായത് ഗൗരവമുള്ള കാര്യമാണെന്നും ഇവര്‍ക്ക് പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐ എസ് ഐയില്‍ നിന്ന് പണം കിട്ടിയിട്ടുണ്ടെന്നും എന്‍.ഐ.എ വിലയിരുത്തുന്നു.

തീവ്രവാദ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കി എന്ന കുറ്റമാരോപിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇവര്‍ക്ക് രാജ്യത്തിന് പുറത്തുള്ള തീവ്രവാദ ഗ്രൂപ്പുമായി നേരിട്ട് ബന്ധമുണ്ടെന്ന് തന്നെയാണ് എന്‍.ഐ.എ കരുതുന്നത്.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ആറ് പേരെ കസ്റ്റഡിയില്‍ എടുക്കുകയും നൂറുകണക്കിന് എ.ടി.എം കാര്‍ഡുകളും ബാങ്ക് പാസ് ബുക്കുകളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

പിടിയിലായ നാല് പേര്‍ പാക്കിസ്ഥാനിലുള്ളവരുമായി മൊബൈല്‍ ഫോണ്‍ വഴി നിരന്തരം ബന്ധപ്പെട്ടതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍ ഐ എ ഉദ്യോഗസ്ഥര്‍ പറയുന്നു.

Advertisement