ഇന്ത്യന്‍ സിനിമകള്‍ രാജ്യാന്തരവേദികളില്‍ ഇടം കണ്ടെത്തണമെന്ന് ബോളീവുഡ് താരം അനുപം ഖേര്‍. നമ്മുടെ രാജ്യത്തിന്റെ പ്രശ്‌നങ്ങളും ആഘോഷങ്ങളും ഒരു പോലെ സിനിമയില്‍ ചിത്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ നടക്കുന്നത് റീമേക്ക് മാത്രമാണ്. എന്താണ് ഇങ്ങനെ സംഭവിക്കുന്നതെന്നറിയില്ല. ഇത് ദൗര്‍ഭാഗ്യകരമാണ്.

Ads By Google

നമ്മുടെ മഹാത്മാഗാന്ധിയെപ്പറ്റി സിനിമ നിര്‍മ്മിക്കാന്‍പോലും  ഒരു വിദേശി വേണ്ടിവന്നു എന്ന് പറയുന്നത് ദുഖകരമാണ്.

ഇന്ത്യയിലെ എല്ലാ ആളുകളേയും തൃപ്തിപ്പെടുത്തി സിനിമ നിര്‍മ്മിക്കുകയെന്ന് പറയുന്നത് ബുദ്ധിമുട്ടാണ്.

എന്നാല്‍ നല്ല ചിത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള ആത്മവിസ്വാസം ഇന്ത്യന്‍ സംവിധായകര്‍ക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

സിനിമാരംഗത്ത് മൗലികത ഉറപ്പ് വരുത്തണം. എന്നാല്‍ മാത്രമേ ഇന്ത്യന്‍ സിനിമ നിലവാരത്തിലെത്തുകയുള്ളുവെന്നും അനുപംഖേര്‍ കൂട്ടിചേര്‍ത്തു.