എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ലീഗ് വരുന്നു
എഡിറ്റര്‍
Saturday 11th January 2014 12:03pm

motorcycle-ride

ചെന്നൈ: ഐ.പി.എല്ലിനു സമാനമായി ഇനി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ലീഗും.  പ്രശസ്ത ഇന്ത്യന്‍, ഇന്റര്‍നാഷണല്‍ റൈഡേര്‍ഴ്‌സായ കെ.രജിനി, ശരത് കുമാര്‍, കെ. ജഗന്‍, ഹാരി സില്‍വെസ്റ്റര്‍ എന്നിവര്‍ ചേര്‍ന്നാണ് ചെന്നൈയില്‍ ഐ.എം.എല്‍ ലോഞ്ച് ചെയ്തത്.

മൂന്ന് റൗണ്ടുകളിലായി റൈഡേര്‍സിനു തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം ഒരുക്കാനാണ് ഐ.എം.എല്‍ ഉദ്ദേശിച്ചിരിക്കുന്നത്.

കോയമ്പത്തൂരില്‍ വച്ച് ഫെബ്രുവരിയിലായിരിക്കും പ്രാരംഭ റൈഡ് ഉണ്ടാവുക. നോയിഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് , ചെന്നൈ എന്നിവടങ്ങിലെ റൈഡിനു ശേഷം കോയമ്പത്തൂരില്‍  അവസാനിക്കും.

ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോട്‌സ് ക്ലബ് ഓഫ് ഇന്ത്യയുടെ അംഗീകാരവും ഐ.എം.എല്ലിന് ലഭിച്ചിട്ടുണ്ട്.

ഐ.പി.എല്ലിനു സമാനമായ ഘടന തന്നെയാണ് ഐ.എം.എല്ലിലും ഉണ്ടാവുക. എട്ട് നഗരങ്ങളില്‍ നിന്നായി 40 റൈഡേര്‍ഴ്‌സിനെയാണ് തെരഞ്ഞെടുക്കുക.

ടീമുകള്‍ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ബൈക്കുകളും നല്‍കും. പരിശീലനത്തിനായി എല്ലാ ടീമിനും ഓരോ കോച്ചിനെയും നിയമിക്കുമെന്ന്  ഐ.എം.എല്‍ ചെയര്‍മാന്‍ റഷീദ് ഖാന്‍ പറഞ്ഞു.

Advertisement