എഡിറ്റര്‍
എഡിറ്റര്‍
‘ഹിന്ദുസ്ഥാന്‍ സിന്ദാബാദെന്ന് ഇനിയുമുറക്കെ വിളി കല്ലെറിയുമ്പോഴുള്ള ആവേശം പുറത്തെടുക്ക്’; കല്ലെറിഞ്ഞെന്നാരോപിച്ച് യുവാവിനെ സൈനികര്‍ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്
എഡിറ്റര്‍
Saturday 1st July 2017 8:39am

 

 

ശ്രീനഗര്‍: സൈന്യത്തെ കല്ലെറിയുന്നെന്നാരോപിച്ച് കാശ്മീരില്‍ യുവാക്കളോട് സൈന്യം കാട്ടുന്ന ക്രൂരതയുടെ മറ്റൊരു വീഡിയോ കൂടി പുറത്ത് വന്നു. വാഹനത്തിനുള്ളില്‍ നിന്ന് ‘ഇന്ത്യ സിന്ദാബാദ്, പാകിസ്താന്‍ മുര്‍ദ്ധാബാദ്’ എന്നു വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് യുവാവിന്റെ മുഖത്തടിക്കുകയും അസഭ്യവര്‍ഷം നടത്തുകയു ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.


Also read കായംകുളത്ത് ശ്രീകൃഷ്ണ പ്രതിമകള്‍ തകര്‍ത്ത സംഭവത്തില്‍ സ്വാമി അറസ്റ്റില്‍; പിടിയിലായത് കല്‍ക്കിയുടെ അവതാരമെന്ന് അവകാശപ്പെടുന്ന സോമരാജപണിക്കര്‍


ഫറൂഖ് അഹമ്മദ് എന്ന യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട് സഞ്ചരിച്ച സൈനിക നടപടിക്ക് പിന്നാലെയാണ് സൈനിക ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നത്. സൈന്യത്തിന്റെ വാഹനത്തിലാണ് യുവാവിനെതിരെ കൈയേറ്റം നടക്കുന്നത്.

താന്‍ കല്ലെറിഞ്ഞിട്ടില്ലെന്ന് യുവാവ് കരഞ്ഞ് പറയുന്നുണ്ടെങ്കിലും ഇത് കേള്‍ക്കാതെ സൈനികര്‍ മുറത്തടിക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയുമാണ്. നിന്നെ തീവ്രവാദി പട്ടികയില്‍ ഉള്‍പെടുത്തുമെന്ന് യുവാവിനെ സൈന്യം ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ‘ഐ ലവ് മൈ ഇന്ത്യ’ എന്നു യുവാവിനെക്കൊണ്ട് പറയിക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്.


Dont miss പിണറായിക്ക് മറുപടിയുമായി സിദ്ധരാമയ്യ; കന്നുകാലി കശാപ്പ് നിരോധനം ഫെഡറലിസത്തിന്റെ വേരറുക്കുന്നത്; നിരോധനം നീക്കാന്‍ തങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്


മര്‍ദ്ദനത്തെത്തുടര്‍ന്ന് യുവാവ് ‘ഇന്ത്യ സിന്ദാബാദ്, പാകിസ്താന്‍ മുര്‍ദ്ധാബാദ്’ എന്നു വിളിക്കുമ്പോള്‍ ഇന്ത്യ എന്ന് പറയുന്നതിന് ശബ്ദം കുറവാണെന്ന് പറഞ്ഞ് യുവാവിന്റെ തലയില്‍ ആവര്‍ത്തിച്ച് അടിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

Advertisement