എഡിറ്റര്‍
എഡിറ്റര്‍
ഒമാനെ തുരത്തി ഇന്ത്യക്ക് ആദ്യ ജയം
എഡിറ്റര്‍
Tuesday 5th November 2013 11:10pm

hockey33

കക്കാമിഗഹാര(ജപ്പാന്‍): ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി പുരുഷ വിഭാഗത്തില്‍ ഇന്ത്യക്ക് ആദ്യജയം. തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ക്കു ശേഷം ഒമാനെതിരായ മൂന്നാം മത്സരം ഇന്ത്യ ജയിച്ചു.

എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. നേരത്തെ ചൈനയോടും (2-0) ആതിഥേയരായ ജപ്പാനോടും (2-1) ഇന്ത്യ പരാജയപ്പെട്ടിരുന്നു.

മത്സരത്തിന്റെ പത്തൊന്‍പതാം മിനിറ്റില്‍ തന്നെ ഇന്ത്യ എതിര്‍ വലയില്‍ ഗോള്‍ നിക്ഷേപിച്ചിരുന്നു. ഇന്ത്യയ്ക്കായി ആകാശ് ദീപ് സിംഗാണ് ആദ്യ ഗോള്‍ നേടിയത്.

മുപ്പതാം മിനിറ്റില്‍ തല്‍വീന്ദര്‍ സിംഗിലൂടെ ഇന്ത്യ രണ്ടാം ഗോളും നേടി. എന്നാല്‍ വീണ്ടുമൊരിക്കല്‍ കൂടി ഒമാന്‍ വല ചലിപ്പിക്കാന്‍ ഇന്ത്യയ്ക്ക്  അറുപത്തിരണ്ടാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.

പെനാല്‍റ്റി കോര്‍ണറില്‍ നിന്നും അമിത് രോഹിദാസുമാണ് ഇന്ത്യയ്ക്കു വേണ്ടി മൂന്നം ഗോള്‍ നേടിയത്. വ്യാഴാഴ്ച ചിരവൈരികളായ പാക്കിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Advertisement