മുംബൈ: ഇന്ത്യയില്‍ വരും വര്‍ഷങ്ങളില്‍ വര്‍ഷം ആഡംബര കാര്‍ വിപണി കുതിച്ചുയരുമെന്ന് മേഴ്‌സിഡസ് ബെന്‍സ്. ആഡംബരകാര്‍ ഇപ്പോള്‍ ഇന്ത്യയില്‍ മൊത്തം വില്‍പ്പനയുടെ 1.2 ശതമാനമാണുള്ളത്.

Ads By Google

എന്നാല്‍ 2020 ആകുമ്പോഴേക്കും മൊത്തം വിപണിയുടെ 4 ശതമാനത്തിലധികമാവുമെന്ന് കമ്പനി അവകാശപ്പെടുന്നു. മികച്ച സാങ്കേതിക വിദ്യയും യാത്രാസുഖവുമാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കുന്നത്. ഇതുകൊണ്ടാണ് ആഡംബരകാര്‍ വിപണിയുടെ വളര്‍ച്ചക്ക് കാരണമായതെന്ന് കമ്പനി പറയുന്നു.

പഴയ കാലത്തെ അപേക്ഷിച്ച് മേഴ്‌സിഡസ് ബെന്‍സിന് ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്ന് എ.ഡി ഗ്രൂപ്പ് റിസര്‍ച്ച് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗം തോമസ് വെബര്‍ പറഞ്ഞു.

ഇന്ത്യന്‍ വിപണി ഇനിയും കൂടുതല്‍  സാമ്പത്തിക ഭദ്രത കൈവരിക്കുമെന്ന് തോമസ് വെബര്‍ അഭിപ്രായപ്പെട്ടു. ഇത് ആഡംബര കാര്‍ വിപണിക്ക് പുത്തന്‍ ഉണര്‍വേകുമെന്നും അദ്ദേഹം പറഞ്ഞു.