വാഷിങ്ടണ്‍: ഇന്ത്യന്‍വിപണിയിലേക്കുള്ള പ്രവേശനത്തിനും കച്ചവടതാത്പര്യങ്ങള്‍ക്കുമായി അമേരിക്കന്‍കമ്പനികള്‍ കഴിഞ്ഞവര്‍ഷം ചെലവിട്ടത് 21.2 കോടി ഡോളര്‍ (1135 കോടി രൂപ).

Ads By Google

ഇന്ത്യന്‍വിപണി ലക്ഷ്യമിട്ട് 17 കമ്പനികളാണ് ലോബിയിങ് നടത്തിയത്. ബയോടെക്‌നോളജി ഇന്‍ഡസ്ട്രി അസോസിയേഷന്‍, ഡെല്‍ ഇന്‍ക്, അല്‍കാടെല്‍ലുസെന്റ്, അലയന്‍സ് ഓഫ് ഓട്ടോമൊബൈല്‍ ആന്‍ഡ് മാനുഫാക്‌ചേര്‍സ്, എയ്‌റോ സ്‌പേസ് ഇന്‍ഡസ്ട്രി അസോസിയേഷന്‍ ഓഫ് അമേരിക്ക,  ബിസിനസ് സോഫ്റ്റ്‌വെയര്‍ അലയന്‍സ്, ചേംബര്‍ ഓഫ് കോമേഴസ് യു. എസ്.എ, ഫൈസര്‍, കോള്‍ഗേറ്റ് പാമോലീവ് തുടങ്ങിയവ ഇതില്‍പ്പെടും.

ഇരുപതോളം പ്രമുഖ കമ്പനികളാണ് യു.എസ് കോണ്‍ഗ്രസ് അംഗങ്ങളെയും വിവിധ വകുപ്പുകളെയും സ്വാധീനിക്കുന്നതിന് തുക നല്‍കിയത്. ഇന്ത്യന്‍വിപണിയിലേക്ക് പ്രവേശിക്കുന്നതിന് ആഗോളഭീമനായ വാള്‍മാര്‍ട്ട് വന്‍തുക ഒഴുക്കിയെന്ന വിവാദങ്ങള്‍ക്കിടെയാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്.

ചില്ലറവില്‍പനമേഖലയിലെ കുത്തകയായ വാള്‍മാര്‍ട്ട് കഴിഞ്ഞവര്‍ഷത്തെ അവസാന പാദത്തില്‍ 340 ലക്ഷം ഡോളര്‍ ചെലവാക്കിയതായും രേഖകള്‍ പറയുന്നു.