ന്യൂദല്‍ഹി: ഭീകരവാദക്കേസില്‍ അമേരിക്കയില്‍ പിടിയിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്നതിനായി ഇന്ത്യ അമേരിക്കയിലേക്ക് മജിസ്‌ട്രേറ്റിനെ അയക്കും. ഇതിനുള്ള അപേക്ഷ ഇന്ത്യ ഉടന്‍ യു എസിന് കൈമാറും.

അമേരിക്ക അനുവദിക്കുകയാണെങ്കില്‍ സി ആര്‍ പി സി 164 പ്രകാരം ഹെഡ്‌ലിയില്‍ നിന്ന് ഇന്ത്യക്ക് മൊവി രേഖപ്പെടുത്താനാകും. മുംബൈ കേസില്‍ ഹെഡ്‌ലിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ മൊഴിയെടുക്കുന്നത് നിര്‍ണായകമാകുമെന്നാണ് കരുതപ്പെടുന്നത്. മജിസ്‌ട്രേറ്റിന് പുറമെ ഐ എന്‍ എ ഉദ്യോഗസ്ഥരും അമേരിക്കയിലേക്ക് പോകും.

ഹെഡ്‌ലിയെ ചോദ്യം ചെന്നാനായി ഇന്ത്യക്ക് വിട്ട തരണമെന്ന ആവശ്യം അമേരിക്ക ഇത് വരെ അംഗീകരിച്ചിട്ടില്ല. ഹെഡ്‌ലിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറാമെന്നായിരുന്നു അമേരിക്ക പറഞ്ഞത്. എന്നാല്‍ പിന്നീട് ഇന്ത്യയെ അമേരിക്കയിലെത്തി ചോദ്യം ചെയ്യാന്‍ അനുമതി നല്‍കാമെന്ന് യു എസ് വ്യക്തമാക്കുകയായിരുന്നു. സി ഐ എയുടെയും ലഷ്‌കറിന്റെയും ഡബിള്‍ ഏജന്റായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് കരുതുന്നയാളാണ് ഹെഡ്‌ലി.