ന്യൂദല്‍ഹി: രാജ്യസുരക്ഷയുടെ ഭാഗമായി തീരദേശ ലൈറ്റ് ഹൗസുകളില്‍ റഡാറും ക്യമാറകളും നിരീക്ഷണ സംവിധാനവും സജ്ജീകരിക്കുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. തീരത്തേക്ക് കടല്‍ മാര്‍ഗം വരുന്നവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ റഡാര്‍ സംവിധാനത്തിന് കഴിയുമെന്നും മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സംവിധാനമൊരുക്കുന്നതെന്നും തിരദേശ സേന വൈസ് അഡ്മിറല്‍ ചീഫ് അനില്‍ ചോപ്ര വ്യക്തമാക്കി.

351 കോടി രൂപ ചെലവില്‍ 46 ലൈറ്റ് ഹൗസുകളില്‍ ഒന്നാം ഘട്ടത്തില്‍ ഇത് സ്ഥാപിക്കും. 2011 ഓടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കും അതിന് ശേഷം 56 സ്ഥലങ്ങളില്‍ കൂടി പദ്ധതി പ്രാവര്‍ത്തികമാക്കും. കുറഞ്ഞ വര്‍ഷത്തിനുള്ളില്‍ തന്നെ ഇന്ത്യയുടെ നാവിക ശക്തി ഇരട്ടിയായി വര്‍ധിപ്പിക്കും. പത്ത് വര്‍ഷത്തിനുള്ളില്‍ അത് മൂന്നിരട്ടിയാക്കും. 40 കപ്പലുകള്‍, 20 ബോട്ടുകള്‍, 42 വിമാനങ്ങളും വാങ്ങാന്‍ മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.