എഡിറ്റര്‍
എഡിറ്റര്‍
പാശ്ചാത്യ രീതിയില്‍ ജീവിച്ച ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതിയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചുകൊന്നു
എഡിറ്റര്‍
Tuesday 29th May 2012 2:31pm

ഇറ്റലി: പാശ്ചാത്യ വേഷം ധരിച്ച ഭാര്യയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചു കൊന്നു പുഴയിലെറിഞ്ഞു. ഇറ്റലിയിലെ പിയാസെന്‍സ നഗരത്തിലാണ് സംഭവം. ഇന്ത്യന്‍ വംശജനായ കല്‍ബീര്‍ സിങ്ങാണ്(37) ഭാര്യ ബല്‍വിന്ദര്‍ കൗറിനെ (27) കൊന്നു പുഴയിലെറിഞ്ഞത്. ഇവര്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു.

കഴിഞ്ഞ നാല് മാസമായി കൗറിനെ കാണാനില്ലെന്ന് കാണിച്ചു പിതാവ് മെയ് ഒന്നിന് പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പോ പുഴക്കരികിലൂടെ നടക്കുകയായിരുന്ന പെണ്‍കുട്ടികളാണ് ജഡം ഒഴുകുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജഡം കൗറിന്റേതാണെന്ന് സ്ഥിരീകരിക്കുകയും ഭര്‍ത്താവ് കുറ്റം സമ്മതിക്കുകയും ചെയ്തു.

ഇന്ത്യന്‍ സംസ്‌കാരം മറന്നു പാശ്ചാത്യ രീതിയനുസരിച്ച് ജീവിച്ചതും ഭാര്യ തന്നെ വിട്ട് പോകുമെന്ന ഭയവുമാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇവര്‍ക്ക് 5 വയസ്സുള്ള ഒരു മകനുമുണ്ട്.

Advertisement