എഡിറ്റര്‍
എഡിറ്റര്‍
യു.എസില്‍ ഇന്ത്യന്‍ പൗരനായ എന്‍ജിനിയറെ വെടിവച്ചു കൊലപ്പെടുത്തി
എഡിറ്റര്‍
Friday 24th February 2017 9:50am

വാഷിങ്ടന്‍: യു.എസില്‍ ഇന്ത്യന്‍ പൗരനായ എന്‍ജിനിയറെ വെടിവച്ചു കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്കേറ്റു.

യു.എസ് സംസ്ഥാനമായ കന്‍സാസിലെ ഒലാതെയില്‍ ഗാര്‍മിന്‍ ഹെഡ്ക്വാട്ടേഴ്‌സില്‍ ജോലി ചെയ്തിരുന്ന ശ്രിനിവാസ് കുച്ചിബോട്ല(32)യാണ് മരിച്ചത്. സുഹൃത്ത് അലോക് മഡസാനിയും യു.എസ് പൗരനായ ഇയാന്‍ ഗ്രില്ലോട്ടും ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.

‘എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ’ എന്ന് ആക്രോശിച്ചുകൊണ്ട് യുഎസ് പൗരനായ ഒരാള്‍ വെടിവയ്ക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വെടിയുതിര്‍ത്ത ശേഷം ബാറില്‍ നിന്നും രക്ഷപ്പെട്ട അക്രമിയെ അഞ്ച് മണിക്കൂറിന് ശേഷം മിസൗറിയില്‍ നിന്നും പൊലീസ് പിടികൂടി.


Dont Miss വംശനാശത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഇത്തവണ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത് 


ഫെയ്സ്ബുക്ക്, ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പ്രകാരം ഹൈദരാബാദിലെ ജവര്‍ഹര്‍ലാല്‍ നെഹ്റു ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം നേടിയ ആളാണ് ശ്രിനിവാസ്. എല്‍ പാസോയിലെ ടെക്സാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

2014ലാണ് ശ്രീനിവാസ് കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത്. കാന്‍സാസിലെ മറ്റൊരു ടെക് കമ്പനിയിലെ ജീവനക്കാരിയാണ് ശ്രിനിവാസിന്റെ ഭാര്യ സുനന്യ.

നാവികസേനയില്‍ ജോലി ചെയ്തിരുന്നയാളാണ് പുരിന്‍ടന്‍. കൊലപാതകക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്.

സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നതായാണ് പ്രാഥമിക വിവരം. അതേസമയം, കൃത്യത്തിനുശേഷം മിസൗറിയിലെ ക്ലിന്റണിലെത്തിയ ഇയാള്‍ ഒളിവില്‍ക്കഴിയവെ മറ്റൊരാളോട് രണ്ട് മധ്യേഷ്യക്കാരെ വധിച്ചതായി വെളിപ്പെടുത്തിയിരുന്നു.
ഗാര്‍മിന്‍ കമ്പനിയുടെ ഏവിയേഷന്‍ സംവിധാനത്തിലാണ് കുച്ചിബോട്ലയും മഡസാനിയും ജോലി ചെയ്തിരുന്നത്. അതേസമയം, സംഭവം ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടുക്കം രേഖപ്പെടുത്തി.

Advertisement