ജമ്മു: ജമ്മു കാഷ്മീരിലെ റമ്പാന്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു. 24ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ് 12 പേരെ ഇന്ത്യന്‍ നേവി ഹെലികോപ്റ്ററില്‍ ജമ്മുവിലെത്തിച്ചിട്ടുണ്ട്.

റോഡില്‍ നിന്നും തെന്നിമാറിയ ബസ് 400 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ജമ്മു- ശ്രീനഗര്‍ ഹൈവേയിലാണ് അപകടം നടന്നത്. ഈ മാസം ജമ്മുവില്‍ ഇത് രണ്ടാം തവണയാണ ബസ് മറിഞ്ഞ് അപകടമുണ്ടാകുന്നത്. അഗസ്റ്റ് 20ന് പൂഞ്ച് ജില്ലയിലുണ്ടായ സമാന അപകടത്തില്‍ 21 ആളുകള്‍ മരിച്ചിരുന്നു.