ന്യൂദല്‍ഹി: നേവി വാര്‍ റൂം ലീക്ക് കേസിലെ പ്രതി രവി ശങ്കരനെ വിട്ട് കിട്ടാനുള്ള സി.ബി.ഐയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ഇന്ത്യന്‍ ജയിലുകളുടെ അവസ്ഥ വളരെ മോശമാണെന്ന് ബ്രിട്ടണ്‍ കോടതിയില്‍ പ്രതി രവി ശങ്കരന്‍ അറിയിച്ചിരിക്കയാണ്.

രഹസ്യ സ്വഭാവമുള്ള വിവരങ്ങളടങ്ങിയ നാവിക സേന രേഖകള്‍ ഒരു കമ്പനിക്ക് വിറ്റതാണ് രവി ശങ്കരനെതിരെയുള്ള കുറ്റം. ഇന്ത്യയില്‍ നിന്ന് മുങ്ങിയെങ്കിലും ബ്രിട്ടനില്‍ കഴിഞ്ഞ വര്‍ഷം മെയില്‍ അറസ്റ്റിലാവുകയായിരുന്നു ഇയാള്‍.

പുരുലിയ ആയുധ ഇടപാട് കേസിലെ പ്രതിയായ കിം ഡേവിയെ വിട്ട് കിട്ടാനുള്ള ഇന്ത്യയുടെ ശ്രമത്തിന് തിരിച്ചടിയായതും ഡെന്‍മാര്‍ക്ക് കോടതിയില്‍ കിം ഡാവി പറഞ്ഞ ഇന്ത്യന്‍ ജയിലുകളെ സംബന്ധിച്ച ഇതേ തരത്തിലുള്ള പ്രസ്താവനയായിരുന്നു.