ലണ്ടന്‍: മുംബൈ ആക്രമണക്കേസിലെ മുഖ്യപ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ ഭാര്യമാരെ ഇന്ത്യന്‍ അന്വേഷണസംഘം ചോദ്യംചെയ്‌തേക്കുമെന്ന് സൂചന. ഹെഡ്‌ലിയുടെ രണ്ടുഭാര്യമാര്‍ക്കും മുംബൈ ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

ഹെഡ്‌ലി മുംബൈയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്ന കാര്യം തങ്ങള്‍ നേരത്തേ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ അറിയിച്ചിരുന്നുവെന്ന് ഇരുഭാര്യമാരും അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ഈ വാര്‍ത്ത എഫ് ബി ഐ നിഷേധിച്ചിരുന്നു. തുടരര്‍ന്ന് മുംബൈ ആക്രമണത്തിന് മുമ്പോ ശേഷമോ ഹെഡ്‌ലിയെക്കുറിച്ചുള്ള ഒരുവിവരവും അമേരിക്ക ഇന്ത്യക്ക് കൈമാറിയില്ലെന്ന ആഭ്യന്ത്ര സെക്രട്ടറി ജി കെ പിള്ളയുടെ പ്രസ്താവന വിവാദമായിരുന്നു.