എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ഇങ്ക് പത്ത് എഴുത്തുകാര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു
എഡിറ്റര്‍
Monday 2nd April 2012 9:12am

കണ്ണൂര്‍: ഇംഗ്ലീഷ് രചനകള്‍ വായനക്കാര്‍ക്ക് മുന്നിലെത്തിക്കാന്‍ അവസരം നല്‍കുന്ന ലഘുമാസിക ഇന്ത്യന്‍ ഇങ്ക്  പുറത്തിറക്കി. എഴുത്തുകാരുടെ കൂട്ടായ്മയായ ട്രാവലിങ് ആര്‍ട്ടിസ്റ്റസ് സൊസൈറ്റി മാസിക പുറത്തിറക്കിയത്. പയ്യാമ്പലത്ത് 10 എഴുത്തുകാര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്.

15 രചനകള്‍ ഉള്‍ക്കൊള്ളിച്ച നാലുപേജുള്ള മാസികയാണ് തിങ്കളാഴ്ച പുറത്തിറക്കിയത്. ഇംഗ്ലീഷ് കവിത, കഥ, പുസ്തകനിരൂപണം എന്നിവയാണ് മാസികയിലെ ഉള്ളടക്കം. കെ. സച്ചിദാനന്ദന്റെ സെല്‍ഫ് ആണ് മാസികയിലെ ആദ്യകവിത. കേരളത്തിന് പുറമേ തമിഴ്‌നാട്, കൊല്‍ക്കത്ത, എന്നിവിടങ്ങളില്‍നിന്നുള്ള എഴുത്തുകാരുടെയും വിദ്യാര്‍ഥികളുടെയും രചനകളാണ് ഇന്ത്യന്‍ ഇങ്കിലുള്ളത്.

ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയിലൂടെയാണ് രചനകള്‍ ക്ഷണിച്ചത്. രണ്ടുമാസത്തിലൊരിക്കലാണ് മാസികപുറത്തിറക്കുക. മാസികയുടെ വരുംലക്കങ്ങളുടെ പ്രകാശനവും വ്യത്യസ്തമാക്കാനുള്ള ശ്രമത്തിലാണ് സംഘാടനകര്‍.

പയ്യാമ്പലത്ത് എ.സി ശ്രീഹരി, ദാമോദരന്‍ കൊളപ്പുറം, ലതീഷ് കീഴല്ലൂര്‍, മാധവന്‍ പുറച്ചേരി, അബ്ദുല്‍സലാം, ഹന്ന, നസൂഹ, ദീപ നമ്പ്യാര്‍, ഐശ്വര്യ, കെ.ടി ബാബു എന്നിവര്‍ ചേര്‍ന്നാണ് മാസികയുടെ പ്രകാശനം നിര്‍വഹിച്ചത്. മാസികയുടെ എഡിറ്റര്‍മാരായ ഇ.വി ഫാത്തിമ, വി.എച്ച്.നിഷാദ് എന്നിവരും സംസാരിച്ചു.

Advertisement