ന്യൂഡല്‍ഹി: രാജ്യത്തെ വ്യാവസായിക സൂചികയില്‍ കുറവ് രേഖപ്പെടുത്തി. -5.1% ആയാണ് ഒക്‌ടോബറിലെ സൂചിക ഇടിഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇടിവ് സംഭവിച്ചുവെന്നതിന്റെ വ്യക്തമായ സൂചനകളാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നല്‍കിക്കൊണ്ട്  സെപ്തംബറില്‍ 1.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 11.4 ശതമാനമായിരുന്നു വളര്‍ച്ച. നിര്‍മ്മാണ മേഖലയിലും ഖനന മേഖലയിലുമാണ് ഇടിവ് പ്രധാനമായും പ്രതിഫലിച്ചത്.

രാജ്യത്തിന്റെ വ്യാവസായിക ഉല്‍പാനദത്തില്‍ 75 ശതമാനവും നിര്‍മ്മാണ മേഖലയില്‍ നിന്നാണ്. ഇന്ത്യയിലും വിദേശത്തും നിര്‍മ്മാണ സാമഗ്രികള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതാണ് ഈ മേഖലയില്‍ കനത്ത ഇടിവിന് കാരണമായത്. ഖനന മേഖലയിലെ അനിശ്ചിതത്വമാണ് ഈ മേഖലയിലെ വളര്‍ച്ച 7.2 ശതമാനമായി കുറച്ചത്. 2011 ഏപ്രില്‍ഒക്ടോബര്‍ കാലയളവില്‍ വ്യാവസായിക ഉത്പാദന വളര്‍ച്ച 3.5 ശതമാനമാണ്.

കയറ്റുമതി രംഗത്തെ തളര്‍ച്ചയ്ക്കും മൂലധന ഒഴിക്കിലെ കുറവിനുമിടക്കാണ് വ്യാവസായിക ഉത്പാദന വളര്‍ച്ചയിലുണ്ടായിരിക്കുന്ന തളര്‍ച്ച. വിഷമിപ്പിക്കുന്ന കണക്കാണിതെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ സി.രംഗരാജന്‍ പറഞ്ഞു.

Malayalam news, Kerala news in English