Administrator
Administrator
കളിക്കാര്‍ക്ക് സസ്‌പെന്‍ഷന്‍: ഇന്ത്യന്‍ ഹോക്കി ടീം അപ്പീല്‍ നല്‍കി
Administrator
Tuesday 1st November 2011 12:29am

ബസ്സല്‍ടണ്‍: ഓസ്‌ട്രേലിയയില്‍ നടക്കുന്ന് ത്രിരാഷ്ട്ര ഹോക്കി ടൂര്‍ണമെന്റില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാന്‍ താരങ്ങളുമായുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ അഞ്ചു ഇന്ത്യന്‍ താരങ്ങളെ സസ്‌പെന്‍ഡ് ചെയ്തത നടപടിക്കെതിരെ ഇന്ത്യന്‍ ടീം രാജ്യാന്തര ഹോക്കി ഫെഡറേഷന് അപ്പീല്‍ നല്‍കി.

മിഡ്ഫീല്‍ഡര്‍ ഗുര്‍ബജ് സിങ്, മുന്‍നിരക്കാരായ ഗുര്‍വിന്ദര്‍ സിങ് ചണ്ഡി, തുഷാര്‍ ഖണ്ഡേക്കര്‍, അസിസ്റ്റന്റ് കോച്ച് ജുഗരാജ് സിങ്, ടീം എക്‌സര്‍സൈസ് ഫിസിയോളജിസ്റ്റ് ഡേവിഡ് ജോണ്‍ എന്നിവരെയാണ് ഹിയറങ്ങിനു ശേഷം ടൂര്‍ണമെന്റ് ഡയറക്ടര്‍ ഗ്രഹാം നേപ്പിയര്‍ സസ്‌പെന്‍ഡ് ചെയ്തത്.

തലയില്‍ രണ്ടു തുന്നിക്കെട്ടു വേണ്ടിവന്ന ഗുര്‍ബജിനെ മൂന്നു മല്‍സരങ്ങളില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ചണ്ഡിയെയും ജുഗ്‌രാജിനെയും അഞ്ചു മല്‍സരങ്ങളില്‍ നിന്നും തുഷാറിനെയും ജോണിനെയും ഓരോ മല്‍സരങ്ങളില്‍ നിന്നുമാണ് പുറത്താക്കിയത്.

മല്‍സരം തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കേയാണ് ഇരു ടീമുകളും തമ്മില്‍ത്തല്ലിയത്. അത്യന്തം വാശിയേറിയ മത്സരത്തില്‍ മൂന്ന് ഗോളിന് മുന്നിട്ട് നിന്നതിന് ശേഷം മൂന്ന് ഗോളുകള്‍ തിരിച്ച് വാങ്ങിയ ഇന്ത്യ ചിരവൈരികളോട് സമനില വഴങ്ങിയിരുന്നു.

ഇരുടീമുകളും തമ്മിലുള്ള വാശി പരിധിവിട്ടതുമൂലം മത്സരം തീരാന്‍ ഒന്നരമിനിട്ട് ശേഷിക്കെ മത്സരം ഒന്നര മണിക്കൂറിലധികം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. ടൂര്‍ണമെന്റിലെ തങ്ങളുടെ നാലാം മത്സരത്തില്‍ ഇന്ത്യയിന്ന് വീണ്ടും പാക്കിസ്താനുമായി മാറ്റുരക്കുന്നുണ്ട്.

Advertisement